നാലു സുവിശേഷകരും ഉയിര്‍പ്പു ഞായര്‍ സംഭവങ്ങള്‍ വിവരിക്കുന്നത് ചില വ്യത്യാസങ്ങളോടെയാണ്. (ആമുഖം ഇവിടെ. ) എന്നിരുന്നാലും ഒരാള്‍ പറഞ്ഞതിനു നേരെ വിപരീതമായി ആരും പറഞ്ഞിട്ടില്ല. നോക്കൂ..
1.എത്രപേരാണ് അന്ന് യേശുവിന്റെ കല്ലറയിലേക്ക് പോയത്?
മദ്ഗലേന മറിയം മാത്രമോ? John 20:1
അതോ (യാക്കോബിന്റെ അമ്മയാകാം) മറിയം ഒപ്പം ഉണ്ടായിരുന്നോ? Matt 28:1
അതോ മൂന്നാമതായി ശലോമയും ഉണ്ടായിരുന്നോ? Mark 16:1
ഇവരെ കൂടാതെ മറ്റു സ്ത്രീകള്‍ ഉണ്ടായിരുന്നോ? Luke 24:10
എല്ലാ വചനങ്ങളും എടുത്തെഴുതാം
യോഹന്നാന്‍ 20:1
ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറെക്കൽ ചെന്നു കല്ലറവായ്ക്കൽ നിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു.
മത്തായി 28:1
ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.
മാര്‍ക്കോസ് 16:1
ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി.
ലൂക്കാ 24:10
അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു.
ഒറ്റ നോട്ടത്തില്‍ മനസ്സിലാകും.. മഗ്ദലേന മറിയം അവിടെ പോയിട്ടുണ്ട് എന്ന് നാലു പേരും ഒരേ പോലെ സമ്മതിക്കും. മൂന്നു പേര്‍ യാക്കോബിന്റെ അമ്മയും ഒപ്പം ഉണ്ടായിരുന്നു എന്ന് എഴുതിയിട്ടുണ്ട്.സ്വന്തം അമ്മയെ പറ്റിയും മറ്റുള്ളവരെ പറ്റിയും പക്ഷേ യോഹന്നാന്‍ നിശബ്ദന്‍ ആണ്. അതു പക്ഷേ ആദ്യ വചനത്തില്‍ മാത്രമാണ്.
യോഹന്നാന്‍ 20:2
അവൾ ഓടി ശിമോൻ പത്രൊസിന്റെയും യേശുവിന്നു പ്രിയനായ മറ്റെ ശിഷ്യന്റെയും അടുക്കൽ ചെന്നു: കർത്താവിനെ കല്ലറയിൽ നിന്നു എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞങ്ങൾ അറിയുന്നില്ല എന്നു അവരോടു പറഞ്ഞു;
ആരാണീ ഞങ്ങള്‍?? അതായത് യോഹന്നാനും പറയുന്നുണ്ട് മറ്റുള്ളവരെ പറ്റിയും. ഈ സംഭവത്തില്‍ ഒരൊറ്റ ശിഷ്യന്മാരെ(പുരുഷന്മാരെ) പറ്റിയും ഒരു സുവിശേഷകനും പറയുന്നില്ല. സ്ത്രീകളാണ് ഇതിന്റെ ദൃക്‌സാഷികള്‍ എന്നു നമ്മുക്ക് നിഗമനത്തില്‍ എത്താം.
2.ഇനി സ്ത്രീകള്‍ എപ്പോള്‍ ശവകുടീരത്തിലേക്ക് പോയി?
സൂര്യന്‍ ഉദിച്ചതിനു മുമ്പോ? John 20:1
അതിനു ശേഷമോ? Mark 16:2
മാര്‍ക്കോസ് 16:2
ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്തു സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറെക്കൽ ചെന്നു:
Very early on the first day of the week, just after sunrise, they were on their way to the tomb
യോഹന്നാന്‍ 20:1
ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറെക്കൽ ചെന്നു കല്ലറവായ്ക്കൽ നിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു.
Early on the first day of the week, while it was still dark, Mary Magdalene went to the tomb and saw that the stone had been removed from the entrance.
ആഴ്ചയുടെ ഒന്നാം നാള്‍ അതിരാവിലെ എന്നു മാത്രമേ മറ്റു രണ്ടു സിവിശേഷകരും രേഖപ്പെടുത്തിയിട്ടുള്ളൂ... ഈ രണ്ടു പേരാണ് സൂര്യന്റെ സാന്നിധ്യം എഴുതിയിട്ടുള്ളൂ. അതുകൊണ്ട് അത് പഠനവിഷയയമായി. തീര്‍ച്ചയായും ഈ ശവകുടീരം ഈ സ്ത്രീകളുടെ വീടിന്റെ തൊട്ടടുത്താകാന്‍ വഴിയില്ല. കാലത്ത് ആറു മണിയുടെ കുര്‍ബ്ബാന ചെറുപ്പത്തില്‍ നടന്നുപോയി പരിചയമുള്ള എനിക്ക് ഇതില്‍ ഒരു കോണ്ട്രഡിക്ഷനും കാണുന്നില്ല. പുറപ്പെടുമ്പോള്‍ സമയം 5:40AM . പള്ളിയില്‍ എത്തുമ്പോള്‍ സമയം 05:57AM. പുറപ്പെടുമ്പോള്‍ സൂര്യന്‍ എവിടേയും ഇല്ല.സ്ട്രീറ്റ് ലൈറ്റ് മാത്രം. പള്ളിയില്‍ ചെന്നത്തുമ്പോള്‍ മിക്കവാറും സൂര്യന്‍ എന്നെ വെയ്റ്റ് ചെയ്യുകയായിരിക്കും. ഇവിടേയും അതു തന്നെ സംഭവിച്ചിരിക്കാം. മറ്റൊരു സാധ്യത... കൂട്ടം കൂടി പുറപ്പെട്ടതാകാം സ്ത്രീകള്‍. അതില്‍ മുമ്പേ എത്തിയത് മഗ്ദലേന മറിയമാകാം. സൂര്യന്‍ ഉദിക്കുന്നതിനു തൊട്ടു മുമ്പേ. യോഹന്നാന്‍ ഈ മറിയത്തിന്റെ കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന നിലയ്ക്ക് അതും തള്ളികളയാവുന്നതല്ല.
[അക്ഷരങ്ങളേക്കാളും ഉപരി സംഭവങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു കൊടുക്കുന്നതു കൊണ്ടാകാം മിക്ക ക്രിസ്ത്യാനികളുടേയും ശ്രദ്ധയില്‍ ഈ വ്യത്യാസങ്ങള്‍ വരാത്തത്. വ്യത്യാസങ്ങള്‍ ഉണ്ട് എന്നു മനസ്സിലാക്കുന്നതും അതിന്റെ കാരണങ്ങളെ പറ്റി ചിന്തിക്കുന്നതും ഇര പിടുത്തക്കാരുടെ കൈയ്യില്‍ നിന്നും രക്ഷപ്പെടാന്‍ വളരെ നല്ലതാണ്.]
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
12 അഭിപ്രായ(ങ്ങള്‍):
1.എത്രപേരാണ് അന്ന് യേശുവിന്റെ കല്ലറയിലേക്ക് പോയത്?
മദ്ഗലേന മറിയം മാത്രമോ? John 20:1
അതോ (യാക്കോബിന്റെ അമ്മയാകാം) മറിയം ഒപ്പം ഉണ്ടായിരുന്നോ? Matt 28:1
അതോ മൂന്നാമതായി ശലോമയും ഉണ്ടായിരുന്നോ? Mark 16:1
ഇവരെ കൂടാതെ മറ്റു സ്ത്രീകള്‍ ഉണ്ടായിരുന്നോ? Luke 24:10
2.ഇനി സ്ത്രീകള്‍ എപ്പോള്‍ ശവകുടീരത്തിലേക്ക് പോയി?
സൂര്യന്‍ ഉദിച്ചതിനു മുമ്പോ? John 20:1
അതിനു ശേഷമോ? Mark 16:2
aashamsakal.........
good blog! shed light like this always!
Adding your blog to my favorite
erapiduththakkarude kailpedaathirikkatte ennu aashamssikkunnu !!!!! :)
(സി. കെ. ലത്തീഫ് ന്റെ ബ്ലോഗ് ഒഴിവാക്കിയതാണോ.... ഇപ്പോ കമന്റൊന്നും കാണുന്നില്ല )
നന്ദി.
സന്തോഷ്,
ബൈബിളിനെ പറ്റി തന്നെ കുറേ പഠിക്കാനുണ്ട്. അതിനാല്‍ സമയം കിട്ടാറില്ല.
കുരിശ് സംഭവത്തെക്കുറിച്ച് ഇവിടെയും വായിക്കാം.
ആലിക്കോയ, അപ്പോള്‍ താങ്കള്‍ക്കു ലിങ്ക് നല്‍കി പോകാം. എന്താണിങ്ങനെ രണ്ടു പന്തി?
താങ്കള്‍ ചൂണ്ടികാട്ടിയ ലിങ്കിലെ പോലെയുള്ള ഒരു വൈരുദ്ധ്യമാണ് ഇവിടെ വിശകലനം ചെയ്തിരിക്കുന്നത്. അതിനെ പറ്റിയുള്ള താങ്കളുടെ അഭിപ്രായമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
ആലിക്കോയ ലിങ്ക് നല്‍കിയ പോസ്റ്റില്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ച ഒരു ചോദ്യവും അദ്ദേഹം അതിനു നല്‍കിയ മറുപടിയും
എന്റെ ചോദ്യം : ഖുര്‍ആന്‍ അനുസരിച്ച് ക്രിസ്തു വധിക്കപ്പെടുന്നതിനു മുന്‍പ് എപ്പോള്‍ / എവിടെവച്ച് /എങ്ങനെയാണ് ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോയത് എന്നു വ്യക്തമാക്കാമോ?
ആലിക്കോയയുടെ ഉത്തരം : ഇപ്പോള്‍ സന്തോഷിന്ന് പിടിച്ചു തൂങ്ങാന്‍ ഒരു പുല്‍ക്കൊടി കിട്ടിയിരിക്കുന്നു. "എപ്പോള്‍ / എവിടെവച്ച് /എങ്ങനെ" എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ലല്ലോ. ഇത്തരം ചില പുല്‍ക്കൊടികള്‍ ഖുര്‍ആന്‍ എപ്പോഴും നല്‍കിക്കൊണ്ടിരിക്കും. അത് അല്ലാഹുവിന്റെ ഒരു പരീക്ഷണമാണ്.
ഞാനെഴുതിയ 'ക്രൂശീകരണം ഒരു കെട്ടുകഥ' എന്ന പോസ്റ്റില്‍ നിന്ന് ഒരു ഭാഗം: "12. ആഴ്‌ചയിലെ ഒന്നാം നാള്‍ അതിരാവിലെ മഗ്ദലന മറിയമും മറ്റെ മറിയമും കല്ലറയിലേക്ക് ചെന്നു എന്ന് നാല് പേരും പറയുന്നു. എന്നാല്‍ ഇത് സൂര്യന്‍ ഉദിച്ചപ്പോള്‍ ആണെന്ന് മാര്‍. 16: 1 പറയുമ്പോള്‍ അല്ല; ഇരുട്ടുള്ളപ്പോള്‍ തന്നെയാണെന്ന് യോഹ 20:1 പറയുന്നു.
* ഉദിച്ചപ്പോള്‍ / ഇരുട്ടുള്ളപ്പോള്‍: ഇത് രണ്ടും രണ്ടാണ്. ഏതാണ് ശരി?"
ഈ പരാമര്‍ശങ്ങളില്‍ വൈരുദ്ധ്യമില്ലെന്ന് വരുത്തിത്തീര്‍ആക്കാനാണല്ലോ ഇവിടെ സാജന്‍ ശ്രമിച്ചത്. വ്വീട്ടില്‍ നിന്ന് 5:40 ന്ന് പുറപ്പെട്ട് 5:57 ന്ന് കല്ലറയ്ക്കല്‍ എത്തുന്ന ഒരു ടൈം ചര്‍ട്ടാണ് അദ്ദേഹത്തിന്റെ വൈരുദ്ധ്യ നിവാരണി. ഒരു സുവിശ്ഷത്തില്‍ പുറപ്പെടുന്നതിനെക്കുറിച്ചും രണ്ടാമത്തേതില്‍ എത്തൂന്നതിനെക്കുറിച്ചും ആണ് ഉള്ളതെങ്കില്‍ ഇപ്പറഞ്ഞത് സമ്മതിക്കാം. ആദ്യം നമുക്ക് ബൈബിള്‍ വായിച്ചു നോക്കാം: യോഹ.20:1: "ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറെക്കൽ ചെന്നു "
മാര്‍: 16:2 :"2 ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്തു സൂര്യൻ ഉദിച്ചപ്പോൾ
അവർ കല്ലറെക്കൽ ചെന്നു:"
ഉദിക്കും മുമ്പ് പുറപ്പെട്ടു; ഉദിച്ചപ്പോള്‍ എത്തി എന്നൊന്നും വ്യാഖ്യാനിക്കാന്‍ ഇവിടെ ഒരു പഴുതും ഇല്ല.
@ ആലിക്കോയ,
<><> ഉദിച്ചപ്പോള്‍ / ഇരുട്ടുള്ളപ്പോള്‍: ഇത് രണ്ടും രണ്ടാണ്. ഏതാണ് ശരി? <><>
മാര്‍ക്കോസ് സുവിശേഷകന്‍ 16 : 2 ല്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: "ആഴ്ചയുടെ ആദ്യ ദിവസം അതിരാവിലെ, സൂര്യനുദിച്ചപ്പോള്‍ തന്നെ അവര്‍ ശവകുടീരത്തിങ്കലേക്ക് പോയി" യോഹന്നാന്‍ സുവിശേഷകന്‍ ഇങ്ങനെയും: "ആഴ്ചയുടെ ഒന്നാം ദിവസ്സം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍തന്നെ മഗ്ദലേനമറിയം ശവകുടീരത്തിന്റെ സമീപത്തേക്ക് വന്നു".
അതിരാവിലെ ഉറക്കമുണര്‍ന്നു പ്രകൃതിയിലേക്ക് നോക്കിയാല്‍ ഈ ചോദ്യത്തിനു ഉത്തരം ലഭിക്കും. സ്വിച് ഓണാക്കുമ്പോള്‍ ലൈറ്റ് കത്തുന്നത് പോലെ അല്ല അതിരാവിലെ വെളിച്ചം വരുന്നതും ഇരുള്‍ നീങ്ങുന്നതും എന്ന് മനസ്സിലാക്കുവാന്‍ സാധിച്ചാലും ഈ ചോദ്യത്തിന്റെ ഉത്തരം ലഭിക്കും
ഓ. ശരിയാണ് . ഇപ്പോള്‍ വായിച്ചു നോക്കുമ്പോള്‍ എന്റെ ഉദാഹരണം
പെര്‍ഫെക്റ്റ് അല്ല.. ആ സമയത്ത് വളരെയധികം വൈരുദ്ധ്യങ്ങള്‍ക്ക് മറുപടി
പറയാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. അത് കൊണ്ടാണ് ഉദാഹരണത്തിന്
വ്യക്തത വരാഞ്ഞത്. ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി.
പക്ഷെ അതിന്റെ അടിയില്‍ സംഭവിക്കാവുന്ന കാര്യം ഞാന്‍ വ്യക്തമായി എഴുതിയിട്ടുണ്ട്.
മറ്റൊരു സാധ്യത... കൂട്ടം കൂടി പുറപ്പെട്ടതാകാം സ്ത്രീകള്‍. അതില്‍
മുമ്പേ എത്തിയത് മഗ്ദലേന മറിയമാകാം. സൂര്യന്‍ ഉദിക്കുന്നതിനു തൊട്ടു
മുമ്പേ. യോഹന്നാന്‍ ഈ മറിയത്തിന്റെ കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന
നിലയ്ക്ക് അതും തള്ളികളയാവുന്നതല്ല.
തൊട്ടു മുകളിലെ പന്തി കെട് പിടികിട്ടിയ മാത്രയില്‍ തുടര്‍ന്ന് താങ്കള്‍
വായിച്ചു കാണില്ല. അതുകൊണ്ട് കൂടുതല്‍ വിശദീകരിക്കാം . അല്ലെങ്കില്‍
താങ്കളുടെ കറക്കം ഈ കുറ്റിയില്‍ കിടന്നാകും.
യോഹന്നാനിന്റെ സുവിശേഷത്തില്‍ സ്ത്രീകളില്‍ മഗ്ദലക്കാരത്തി മറിയത്തെയാണ്
എടുത്തു പറയുന്നത്. (മറ്റുള്ളവരെ ശേഷമാണ് പറയുന്നത്) മാര്‍ക്കോസ് തന്നെ
സുവിശേഷത്തില്‍ മറിയത്തെ കൂടാതെ മറ്റു പല സ്ത്രീകളെയും പറയുന്നുണ്ട്.
മഗ്ദലക്കാരത്തി മറിയ ഉള്‍പെടെ ആ സ്തീകള്‍ പുറപ്പെട്ടപ്പോള്‍
(ഒരുമിച്ചിറങ്ങിയപ്പോള്‍ എന്ന് തന്നെ കരുതാം) സുര്യന്‍ ഉദിക്കുന്നതേ
ഉണ്ടാവുകയുള്ളൂ. മറ്റുള്ളവര്‍ സാവധാനം നടന്നു വരുമ്പോള്‍ ഈ മറിയം
വേഗത്തില്‍ കല്ലറയുടെ അടുത്ത് എത്തിയിട്ടുണ്ടാകും . സൂര്യന്‍
ഉദിക്കുന്നതിനു മുമ്പേ! യോഹന്നാന്‍ അത്രയെ പറഞ്ഞുള്ളൂ.( ആഴ്ചവട്ടത്തിൽ
ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ
കല്ലറെക്കൽ ചെന്നു കല്ലറവായ്ക്കൽ നിന്നു കല്ലു നീങ്ങിയിരിക്കുന്നതു
കണ്ടു.) മറ്റുള്ളവര്‍ പിന്നാലെ എത്തിയിട്ടുണ്ടാകും . (ഒരു പത്തോ ഒരുപതോ
മിനിറ്റിനു ശേഷം.) അപ്പോഴേക്കും സൂര്യന്‍ ഉദിച്ചിട്ടുണ്ടാകും അത്രയെ
മാര്‍ക്കൊസും പറഞ്ഞുള്ളൂ. (ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്തു
സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറെക്കൽ ചെന്നു). ഒരു സംഗതിയെ ആര് കൂടുതല്‍
വിലമതിക്കുന്നുവോ അതില്‍ അവര്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കും. ഈ സാധ്യത
ഒരിക്കലും സംഭാവ്യമല്ലെങ്കില്‍ താങ്കള്‍ക്ക് അതിനെ തുടര്‍ന്നും
അവ്യക്തമാണെന്നു പറഞ്ഞു നടക്കാം.
(ഉദാഹരണം മാറ്റി കൊടുക്കാം. എന്റെ അമ്മയെ എടുക്കാം. ചുള്ളത്തി വേഗം
പള്ളിയില്‍ എത്തും. നാള് കുറെയായല്ലോ ഒരേ വഴിയിലൂടെ നടത്തം. എന്റെ
അനിയനാണെങ്കില്‍ വഴിയിലുള്ള കൂട്ടുകാരുമായി കൂടി അവരോതു പതുക്കയെ എത്തൂ.
ചിലപ്പോള്‍ കുര്‍ബാന തുടങ്ങി കാണും. ഒരു സംഗതിയെ ആര് കൂടുതല്‍
വിലമതിക്കുന്നുവോ അതില്‍ അവര്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കും.)
പിന്തുടരുന്നു, കമന്റിന്റെ വേർഡ് വേരിഫിക്കേഷൻ മാറ്റിയാൽ നന്നായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ