2010, മാര്‍ച്ച് 1, തിങ്കളാഴ്ച

ബൈബിള്‍ വൈരുദ്ധ്യങ്ങള്‍- ത്രിത്വം

ബൈബിളില്‍ ഈ പദം നേരിട്ട് ഒരിടത്തും ഉപയോഗിച്ചിട്ടുണ്ടാവില്ല.(എങ്കിലും ഉണ്ട്.) കൂടാതെ മനസ്സിലാകാന്‍ വളരെ സങ്കീര്‍ണ്ണമായ പദവും. (എന്നാല്‍ ആകുന്ന വിധം ഒരു ശ്രമം ഈ ബ്ലോഗില്‍)

എന്താണ് ബൈബിള്‍ ഭാഷയില്‍ ത്രിത്വം?
പിതാവായ ദൈവം, പുത്രനായ ദൈവം(യേശു) , പരിശുദ്ധാത്മാവായ ദൈവം. ഇവര്‍ മൂന്നു പേരും ദൈവമണെന്നു പറയുന്നു. പക്ഷേ ദൈവം ഒന്നേയുള്ളൂ എന്ന് പഴയനിയമത്തിലും പുതിയ നിയമത്തിലും ആവത്തിച്ചു പറയുന്നു. ഇതെങ്ങിനെ ശരിയാകും.

ഒന്ന് + ഒന്ന് + ഒന്ന് = മൂന്ന് എന്ന് മനസ്സിലാക്കുന്നിടത്തു നിന്ന് തുടങ്ങും നമ്മുടെ സംശയങ്ങള്‍.
ഒന്ന് x ഒന്ന് x ഒന്ന് = ഒന്ന് എന്ന ഗണിതശാസ്ത്രമാണ് നമ്മള്‍ ഉപയോഗിക്കേണ്ടത്. നമ്മുക്കു പരിചയമുള്ള ഉദ്ദാഹരണം എടുക്കാം. H2O. ഇതെന്താണ്? വെള്ളം(ജലം). മഞ്ഞ് (ice), നീരാവി (steam) ഇങ്ങനെ രണ്ട് വേറേ അവസ്ഥകള്‍ കൂടിയുണ്ട് വെള്ളത്തിന്. അതിന്റേയും രാസ നാമം H2O തന്നെയാണ്. എന്താണിതിങ്ങനെ? മൂന്ന് വസ്തുക്കള്‍ മൂന്നു അവസ്ഥകള്‍ പക്ഷേ ഒരേ രാസഫോര്‍മുല.

ട്രിനിറ്റി(Trinity) എന്നപദം ഉത്ഭവിച്ചത് Tri+Unity നിന്നാണ്. മൂന്നും കൂടി ഒന്നായിരിക്കുന്ന അവസ്ഥ.

പിതാവായ ദൈവവും പരിശുദ്ധാത്മാവായ ദൈവവും ഒന്നാണെന്ന്‌ മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടോന്നും വിശ്വാസികള്‍ നേരിടേണ്ടീ വന്നിട്ടുണ്ടാകില്ല. കാരണം രണ്ടു പേരും അദൃശരാണ്. മനുഷ്യനായി പിറന്ന യേശുവും ത്രിത്വത്തില്‍ വരുമ്പോളാണ് സകല സംശയങ്ങളും കടന്നു വരുന്നത്.

എന്താണ്‌ ദൈവം? ഒരു സൂപ്പര്‍ നാച്ച്യുറല്‍ ശക്തി. ശാസ്ത്രത്തിനു വിവരിക്കാന്‍ പറ്റാത്ത വണ്ണം അത് പ്രവര്‍ത്തിക്കുന്നു. അചേതനമായ വസ്തുക്കളില്‍ നിന്ന്‌ ജീവന്‍ പ്രധാനം ചെയ്തത് ദൈവമാണ് വിശ്വാസികള്‍ വിശ്വസിക്കുന്നു. ബൈബിളില്‍ ഉടനീളം യേശൂവിനെ കാണുന്നത് ജീവന്‍ നല്‍കുന്നവനായിട്ടാ‍ണ്. മരിച്ചവരെ ഉയിര്‍പ്പിക്കുന്നു, പ്രകൃതിയെ നിയന്ത്രിക്കുന്നു, രോഗികളെ സുഖപ്പെടുത്തുന്നു, സ്വയം ഉയിര്‍ക്കുന്നു തുടങ്ങി ചെയ്തതും പറയുന്നതും മുഴുവന്‍ ഒരു ദൈവത്തിനു ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ മാത്രം. (ഇവിടേയും, ഇവിടേയും വായിക്കുക).

ത്രിത്വം എന്ന പദം ബൈബിളില്‍ ഇല്ലെങ്കിലും അതിലേക്ക് വിരല്‍ ചൂണ്ടുന്ന വചനങ്ങള്‍ അനവധി.

Genesis 1:26 -- Then God said, "Let us make man in our image, in our likeness, and let them rule over the fish of the sea and the birds of the air, over the livestock, over all the earth, and over all the creatures that move along the ground."

ബഹുവചനം ശ്രദ്ധിക്കുക. നമ്മുടെ ഛായയില്‍, നമ്മുടെ സാദൃശ്യത്തില്‍ എന്നാണ് വചനം പറയുന്നത്.

Jesus said: "I and the Father are one." (John 10:30)
"He who has seen Me has seen the Father." (John 14:9)
ഞാനും പിതാവും ഒന്നാണ്!!! എന്നെ ‘കണ്ടെത്തിയവന്‍‘ പിതാവിനേയും ‘കണ്ടെത്തിയിരിക്കുന്നു‘. വ്യക്തമായി തന്നെ യേശു പറയുന്നു.

"Go therefore and make disciples of all the nations, baptizing them in the name of the Father and the Son and the Holy Spirit." (Matt. 28:19)

പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മവിന്റേയും നാമത്തില്‍ സ്നാനം നല്‍കുവിന്‍ എന്ന്‌.

And the angel answered and said to her [Mary], "The Holy Spirit will come upon you, and the power of the Most High will overshadow you; and for that reason the holy offspring shall be called the Son of God." (Luke 1:35)
എന്തുകൊണ്ടാണ് യേശു ദൈവപുത്രന്‍ എന്നു വിളിക്കപ്പെടുക എന്നതിന്റെ കാരണം ഇവിടെ കാണുന്നില്ലേ?

പിതാവ്, പുത്രന്‍ , പരിശുദ്ധാത്മാവ് എന്നത് ദൈവത്തിന്റെ ഓരോ ഭാവങ്ങളെ സൂചിപ്പിക്കുന്നു. മൂന്ന് വ്യക്തിത്വങ്ങള്‍ എന്നു പറയാം. പിതാവിനെ പഴയനിയമത്തില്‍ തലങ്ങും വിലങ്ങും കാണുവാന്‍ കഴിയും. സൃഷ്ടാവായ ദൈവം! ജീവന്‍ നല്‍കിയ ദൈവം . പുത്രനെ പുതിയനിയമത്തില്‍ നമ്മള്‍ കാണുന്നു. രക്ഷകനായ ദൈവം! മനുഷ്യരെ (അവരുടെ പാപങ്ങളില്‍ നിന്ന്) മോചിപ്പിക്കാന്‍ വന്ന ദൈവം. അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ മുതല്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി കാണുവാന്‍ കഴിയും. ശിഷ്യരെ ശക്തിപ്പെടുത്തുന്ന ദൈവം. യേശുവിന്റ് വചനങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ദൈവം! സഭയെ(വിശ്വാസികളുടെ സമൂഹത്തെ) മുന്നോട്ട് നടത്തുന്ന ദൈവം.

പിന്നെയൊരു സംശയം. ദൈവത്തിനു ആദിയും അന്ത്യവും ഇല്ലെന്നാണ് വിശ്വാസം. യേശൂവിന്റെ ജനനം ഒരു തുടക്കമല്ലേ? യേശുവിന്റെ മരണം അതൊരു അവസാനമല്ലേ?

കൂടുതല്‍ കുഴയ്ക്കുന്ന ചോദ്യം. ഉത്തരം യേശു തന്നെ പറയുന്നുണ്ട്.. യോഹന്നാന്‍ 8:53-59 വരെ നോക്കുക.

യോഹന്നാന്‍ 8:58 യേശു അവരോടു: ആമേൻ , ആമേൻ , ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു എന്നു പറഞ്ഞു.

ഫരിസേയരുടെ മുമ്പില്‍ മറ്റൊരു ചോദ്യം കൂടി യേശു എറിഞ്ഞു കൊടുക്കുന്നുണ്ട്.
ദാവീദിന്റെ പുത്രനാണ് ക്രിസ്തു എങ്കില്‍ എന്തുകൊണ്ട് ദാവീദ് അവനെ കര്‍ത്താവേ എന്നു വിളിക്കുന്നു എന്ന്‌? ഇവിടെ വായിക്കൂ...

മത്തായി 22:44 “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ. “ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ” എന്നു ചോദിച്ചു.

അബ്രാഹത്തിനും ദാവീദിനും മുമ്പേ താന്‍ ഉണ്ടെന്ന് യേശു അടിവരയിടുന്നു.

പിന്നെ മരണം. മരണത്തില്‍ എല്ലാം അവസാനിച്ചെങ്കില്‍ ശരി, ഒരൊറ്റ ക്രിസ്ത്യാനികളും ഈ ലോകത്തില്‍ ജനിക്കില്ലായിരുന്നു. മരണത്തെ കീഴടക്കി യേശു ഉയിര്‍ത്തു എന്നതാണ് വിശ്വാസത്തിന്റെ ആണിക്കല്ല്.

ത്രിത്വം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയമാണ്. അപ്പോള്‍ മറ്റൊരാളെ ബോധിപ്പിക്കാന്‍ അതിലും ബുദ്ധിമുട്ടാകും. സ്വയം ശ്രമിക്കൂ... അതാണ് നല്ല വഴി. (വെള്ളം, ഐസ്, നീരാവിയുടെ ഉദ്ദാഹരണം ത്രിത്വവുമായി പൂര്‍ണ്ണമായി ചേരില്ലെങ്കിലും ഉള്ളതില്‍ ഏറ്റവും നല്ലത് അതാണെന്നു മാത്രം)

-----------added on 4th March----a story from St.Augustine's Life---------
The Mystery of the Trinity

There is a story that St. Augustine was walking on the beach contemplating the mystery of the Trinity. Then he saw a boy in front of him who had dug a hole in the sand and was going out to the sea again and again and bringing some water to pour into the hole. St. Augustine asked him, “What are you doing?” “I’m going to pour the entire ocean into this hole.” “That is impossible, the whole ocean will not fit in the hole you have made” said St. Augustine. The boy replied, “And you cannot fit the Trinity in your tiny little brain.” The story concludes by saying that the boy vanished as St. Augustine had been talking to an angel.
-----------added on 8 March-----Links from Nasiyansan--------
വിക്കി-ത്രിത്വം
http://www.newadvent.org/summa/1039.htm

29 അഭിപ്രായ(ങ്ങള്‍):

sajan jcb പറഞ്ഞു...

എന്താണ് ബൈബിള്‍ ഭാഷയില്‍ ത്രിത്വം?
പിതാവായ ദൈവം, പുത്രനായ ദൈവം(യേശു) , പരിശുദ്ധാത്മാവായ ദൈവം. ഇവര്‍ മൂന്നു പേരും ദൈവമണെന്നു പറയുന്നു. പക്ഷേ ദൈവം ഒന്നേയുള്ളൂ എന്ന് പഴയനിയമത്തിലും പുതിയ നിയമത്തിലും ആവത്തിച്ചു പറയുന്നു. ഇതെങ്ങിനെ ശരിയാകും.

CKLatheef പറഞ്ഞു...

പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് എന്നിവ മുന്ന് വ്യത്യസ്ഥ അസ്തിത്വങ്ങളും ഗുണങ്ങളുമുള്ളതാണെങ്കില്‍
ഒന്ന്+ഒന്ന്+ഒന്ന് = മൂന്ന് തന്നെയായിരിക്കു.
കല്ല് + മരം + പ്ലാസ്റ്റിക്ക് = ?

ഇവയെ മൂന്നും ചേര്‍ത്താലെ ഒരു ദൈവമാകൂ എങ്കില്‍ ദൈവത്തിന്റെ അപുര്‍ണമായ മൂന്ന് ഘടകഭാഗങ്ങളാണ് മുകളില്‍ നല്‍കിയ മൂന്നെണം എന്ന് പറയേണ്ടിവരില്ലേ.

അപ്പോള്‍ രാസ ഫോര്‍മുല ഇങ്ങനെയാകും.
വെള്ളം + തേയില + പാല് = ചായ

അതല്ല. വെള്ളം ഐസ് നീരാവി പോലെ ദൈവത്തിന്റെ വ്യത്യസ്ഥ മൂന്ന് അവസ്ഥകളാണോ പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് എന്നാല്‍. മൂന്ന് സന്ദര്‍ഭത്തിലും മൂന്ന് ഗുണങ്ങളായിരിക്കും. അപ്പോള്‍ പിന്നെ ദൈവത്തിന്റെ ധര്‍മം എപ്പോഴാണ് നിര്‍വഹിക്കപ്പെടുക.

അങ്ങനെയെങ്കില്‍ സമവാക്യം ഇങ്ങനെയായിരിക്കും

ഐസ് > വെള്ളം > നീരാവി

അതല്ല യേശുമനുഷ്യരൂപം സ്വീകരിച്ച് അഭൗതികനായ പിതാവോ.

അപ്പോള്‍ യേശു 'എന്നെ അയച്ചവന്‍' എന്നും 'കര്‍ത്താവ്' എന്ന് പറയുകയും ചെയ്യുന്നത് ആരെ.

പരിശുദ്ധാത്മാവ് നേരത്തെയുള്ളതാണെങ്കില്‍, യേശുവിന്റെ കൂടെയുള്ളതാണെങ്കില്‍ അതേ പരിശുദ്ധാത്മാവിനെ പറ്റിയാണോ ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് നല്ലത് ഞാന്‍ പോകാതിരുന്നാല്‍ വരില്ല എന്നൊക്കെ പറഞ്ഞ പരിശുദ്ധാത്മാവ് വേറെയാണോ?. അപ്പോള്‍ രണ്ട് തരം പരിശുദ്ധാത്മാവുണ്ടോ?.

എന്നെ കണ്ടെത്തിയവാന്‍ പിതവാവിനെ കണ്ടെത്തിയിരിക്കുന്നു, എന്നും ഞാനും പിതാവും ഒന്നുതന്നെ എന്ന് പറഞ്ഞാലും, നേര്‍ക്ക് നേരെ മനസ്സിലാകുന്ന് അര്‍ഥമാണ് സ്വീകരിക്കേണ്ടതെങ്കില്‍ പരിശുദ്ധാത്മാവിന്റെ സ്ഥാനമെന്ത്. മാത്രമല്ല, അതാണ് സ്വീകരിക്കുന്നെങ്കില്‍ മുകളില്‍ പറഞ്ഞവിധം ബുദ്ധിമുട്ടണോ. ദൈവം യേശുവായി അവതരിച്ചു എന്ന് പറഞ്ഞ് അവസാനിപ്പിച്ചുകൂടെ. അതല്ല ആ പറഞ്ഞതിന് മറ്റൊരു വിശദീകരണം സാധ്യമാണോ.

ആരെങ്കിലും ഒന്നുകൂടി വിശദീകരിക്കും എന്നുകരുതട്ടെ. മുന്‍ധാരണയിലെത്തുന്നില്ല. അതിന് ശേഷം എനിക്ക് പറയാനുള്ളത് പറയാം.

sajan jcb പറഞ്ഞു...

ലത്തീഫ്,
ബ്ലോഗിന്റെ ഏറ്റവും അടിയിലെ വാക്യം ശ്രദ്ധിച്ചു കാണുമല്ലോ?

(വെള്ളം, ഐസ്, നീരാവിയുടെ ഉദ്ദാഹരണം ത്രിത്വവുമായി പൂര്‍ണ്ണമായി ചേരില്ലെങ്കിലും ഉള്ളതില്‍ ഏറ്റവും നല്ലത് അതാണെന്നു മാത്രം)

ഒന്ന്+ഒന്ന്+ഒന്ന് = മൂന്ന് അല്ലെന്ന് ആരും പറഞ്ഞില്ല

sajan jcb പറഞ്ഞു...

ഇവയെ മൂന്നും ചേര്‍ത്താലെ ഒരു ദൈവമാകൂ എന്ന് ബ്ലോഗില്‍ എവിടെയെങ്കിലും ഉണ്ടോ? മുന്‍‌ധാരണ ഇല്ലെന്ന് കമന്റില്‍ എഴുതിയാല്‍ പോരാ, ഉണ്ടാവുകയും അരുത്.

പരിശുദ്ധാത്മാവ് നേരത്തെയുള്ളതാണെങ്കില്‍, യേശുവിന്റെ കൂടെയുള്ളതാണെങ്കില്‍ അതേ പരിശുദ്ധാത്മാവിനെ പറ്റിയാണോ ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് നല്ലത് ഞാന്‍ പോകാതിരുന്നാല്‍ വരില്ല എന്നൊക്കെ പറഞ്ഞ പരിശുദ്ധാത്മാവ് വേറെയാണോ?. അപ്പോള്‍ രണ്ട് തരം പരിശുദ്ധാത്മാവുണ്ടോ?.

പരിശുദ്ധാത്മാവ് നേരത്തേയുണ്ട്. ഈ ബ്ലോഗില്‍ തന്നെ അതിന്റെ വചനം കൊടുത്തിട്ടുണ്ട്. Luke 1:35. യേശു (ശിഷ്യന്മാരോടൊപ്പം) ഉള്ളപ്പോള്‍ പരിശുദ്ധാത്മാവിന്റെ ആവശ്യം ഇല്ല. അതുകൊണ്ടാണ് താന്‍ പോയശേഷമേ (നിങ്ങളില്‍) പരിശുദ്ധാത്മാവ് വരികയുള്ളൂ എന്നു പറയുന്നത്.

ദൈവം യേശുവായി അവതരിച്ചു എന്ന് പറഞ്ഞ് അവസാനിപ്പിച്ചുകൂടെ.
താങ്കളെ സമാധാനിപ്പിക്കാനായി വചനത്തെ വളച്ചോടിക്കേണ്ട കാര്യമുണ്ടോ? യേശു (പുത്രനായ ദൈവം) മനുഷ്യനായി അവതരിച്ചു എന്നു വേണമെങ്കില്‍ പറയാം, ഞാന്‍ മനസ്സിലാക്കിയടത്തോള്ളം.

കാട്ടിപ്പരുത്തി പറഞ്ഞു...

അതായത് പൂര്‍ണ്ണമായും ത്രിത്വം വിശദീകരിക്കാന്‍ കഴിയില്ല എന്നര്‍ത്ഥം. അതു ശരിയാണു താനും- വിശദീകരിക്കാന്‍ മാത്രമല്ല, ത്രിത്വവും ഉണ്ടാകാനാവില്ല. കാരണം ഇല്ലാത്ത ഒന്നെങ്ങിനെ ഉണ്ടാകും

sajan jcb പറഞ്ഞു...

ഒരു കാര്യം ഞാന്‍ ബ്ലോഗില്‍ വിട്ടു പോയത് സൂചിപ്പിക്കട്ടേ...

Luke 1:35 പ്രകാരം പരിശുദ്ധാത്മാവായ ദൈവമാണ് കന്യകാമറിയത്തില്‍ നിറയുന്നത്. പക്ഷേ പരിശുദ്ധാത്മാവിനെയല്ല യേശൂ പിതാവേ എന്നു വിളിക്കുന്നത്. അപ്പോള്‍ പിതാവായ ദൈവവും പരിശുദ്ധാത്മാവായ ദൈവവും ഒന്നായില്ലേ?

കാട്ടിപ്പരുത്തി,
ഈ ബ്ലോഗ് പൂര്‍ണ്ണമായും ബൈബിള്‍ അടിസ്ഥാനപെടുത്തിയുള്ളതാണ്. ത്രിത്വം ഇല്ലെന്നു പറയുകയാണെങ്കില്‍ അതിനുള്ള തെളിവുകള്‍ താങ്കള്‍ ബൈബിളില്‍ നിന്നു കൊണ്ടു വരണം. അതല്ലേ അതിന്റെ ശരി? കൂട്ടത്തില്‍ Genesis 1:26 ‘ഞങ്ങള്‍‘ എന്ന പ്രയോഗം കൂടി വിവരിച്ചാല്‍ പൂര്‍ണ്ണം.

കാട്ടിപ്പരുത്തി പറഞ്ഞു...

വെള്ളത്തിന്റെ നെ ഞാന്‍ തിരുത്തുന്നു- എങ്കിലും അതിനെ ഉദാഹരിക്കുന്നതിലെ പ്രശനമവിടെ നിലനില്‍ക്കുന്നു. ഞാനുദ്ദേശിക്കുന്നത് ദൈവത്തെ അതിന്റെ സൃഷ്ടികളോടുപമിക്കുന്നതിന്റെ അപര്യാപ്തത മനസ്സിലാകുവാന്‍ സാജനുപകരിക്കും. മാത്രമല്ല സാജന്റെ ഈ പോസ്റ്റില്‍ സാജന്‍ ത്രിത്വം വിശദീകരിക്കുവാനുപയോഗിക്കുന്ന ഉദാഹരണത്തിന്റെ വിഡ്ഡിത്തവും മനസ്സിലാക്കുക, അപ്പോള്‍ ആ വിശദീകരണം ശരിയല്ല എന്ന് ചൂണ്ടിക്കാണിക്കുകയാണു ഞാന്‍ ചെയ്യുന്നത്, അത് ബ്ലോഗ്ഗറെന്ന നിലയില്‍ എനിക്കവകാശമുണ്ടല്ലോ?

കാട്ടിപ്പരുത്തി പറഞ്ഞു...

അതിന്നര്‍ത്ഥം ത്രിത്വം നിങ്ങള്‍ക്കു വിശദീകരിക്കുവാന്‍ കഴിയുന്നില്ല എന്നുമാകുന്നു

sajan jcb പറഞ്ഞു...

നിങ്ങളെ ബോധിപ്പിക്കാന്‍ പറ്റും എന്ന അഭിപ്രായം എനിക്കും ഇല്ല. അതും ഈ ബ്ലോഗില്‍ ഉണ്ട്. താങ്കള്‍ക്ക് ത്രിത്വം എന്നത് ബൈബിളില്‍ ഇല്ല എന്ന തെളിയിക്കാന്‍ പറ്റും എങ്കില്‍... ഞാന്‍ അതാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള ആ‍ശയം കൈയില്ലില്ലെങ്കില്‍ ഇവിടെ കമന്റ് ചെയ്തണം എന്നില്ല.

ആശയസംവാദമാണിവിടെ അഭികാമ്യം. ബ്ലോഗരോടല്ല, ബ്ലോഗ് പോസ്റ്റുകളോട് സംവദിക്കുക.

Santhosh C പറഞ്ഞു...

പ്രിയപ്പെട്ട സാജന്‍,

താങ്കള്‍ ഇപ്പോള്‍ ബ്ലോഗ്‌ എഴുതുവാന്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങളോട് ഒരു ക്രിസ്ത്യന്‍ (കത്തോലിക്കാ) വിശ്വാസി എന്ന നിലയില്‍ എനിക്ക് യോജിക്കാന്‍ കഴിയില്ല. ബൈബിളില്‍ എന്തെങ്കിലും വൈരുധ്യങ്ങള്‍ ഉണ്ടെന്നു താങ്കള്‍ക്കു തോന്നുന്നുവെങ്കില്‍ താങ്കള്‍ അവയ്ക്കുള്ള ഉത്തരം തേടേണ്ടത് ബ്ലോഗ്‌ പോലെയുള്ള പൊതുവേദികളില്‍ അല്ല. അവയ്ക്കുള്ള ഉത്തരം താങ്കളുടെ പുരോഹിതന്മാരോടു അല്ലെങ്കില്‍ ആത്മീയ ഗുരുക്കന്മാരോട് ആണ് അന്വേഷിക്കണ്ടത്.

താങ്കള്‍ മറ്റുള്ളവരുടെ വൈരുധ്യങ്ങള്‍ പരിഹരിക്കുവാനാണ് ശ്രമിക്കുന്നതെങ്കില്‍, ഒരു ബ്ലോഗിലൂടെ അത് ചെയ്യേണ്ടുന്ന ആവശ്യം ഉണ്ടോ എന്ന് ചിന്തിക്കുക. താങ്കളോട് ആരെങ്കിലും നേരിട്ട് ചോദിക്കുന്നുവെങ്കില്‍ അവര്‍ക്ക് ഉത്തരം നല്‍കാന്‍ പറ്റുന്ന അറിവ് താങ്കള്‍ക്കുണ്ടെങ്കില്‍ അവരോടു നേരിട്ട് മറുപടി പറയുക, അല്ലാതെ ബ്ലോഗില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നില്ല.(ബ്ലോഗ് പോസ്റ്റുകളോട് അല്ല ബ്ലോഗ്ഗെറോട് ആണ് ഞാന്‍ ഇത് പറയുന്നത്. )

ത്രിത്വത്തെക്കുറിച്ച് വി. അഗസ്ടിനുമായി ബന്ധപ്പെട്ട ഒരു സംഭവം ഉണ്ട്. താങ്കള്‍ അത് വായിച്ചിട്ടുണ്ടാകും / കേട്ടിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു.


താങ്കള്‍ക്കു ക്രിസ്ത്യന്‍ വിശ്വാസത്തെക്കുറിച്ച് ബ്ലോഗിലൂടെ സംവാദം നടത്തണമെങ്കില്‍, ഈ സമൂഹത്തില്‍ ക്രിയാത്മകമായി ക്രിസ്ത്യാനികള്‍ ഇടപെട്ടിട്ടുള്ള ഒരുപാട് വിഷയങ്ങള്‍ ഉണ്ട്. അവ തിരഞ്ഞെടുക്കുക, അതാവും കൂടുതല്‍ ഉചിതം. അല്ലാതെ സ്വന്തം മതത്തിന്റെ വിശ്വാസസത്യങ്ങളെ മറ്റു മതവിശ്വാസികളെ ബോധ്യപ്പെടുത്താനായി ഇങ്ങനെ അവതരിപ്പിക്കുകയല്ല വേണ്ടത്.

(മറ്റു മതവിശ്വാസികള്‍ എന്ന് പറയാന്‍ കാരണം ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ കേവലം വൈരുധ്യങ്ങള്‍ നിറഞ്ഞ ഒരു പുസ്തകമല്ല, ദൈവനിവേശിതമായ സത്യവേദഗ്രന്ഥം ആണ് എന്നതാണ്.)

sajan jcb പറഞ്ഞു...

Santhosh,
ബൈബിളിനെ പറ്റി ഞാന്‍ കൂടുതലായി അറിയാന്‍ തുടങ്ങിയത് ഈ വൈരുദ്ധ്യങ്ങളെ സോള്‍വ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ്. ഇപ്പോഴാണ് പഴയനിയമത്തിന്റേയും പുതിയനിയമത്തിന്റെ പരസ്പര ബന്ധം കൂടുതലായി ഞാന്‍ മനസ്സിലാക്കുന്നത്. അതു പങ്കുവെയ്ക്കാന്‍ ബ്ലോഗിനേക്കാള്‍ നല്ല മാധ്യമം ഉണ്ടെന്ന് തോന്നുന്നില്ല.

ഇനിക്കു മാത്രമല്ല ഈ സംശയങ്ങള്‍ ഉള്ളത് എന്നു തോന്നുന്നു. അവര്‍ക്ക് ഭാവിയില്‍ ഇതു ഉപകാരപ്പെടും എന്നാണ് എന്റെ പ്രതീക്ഷ.

ത്രിത്വത്തെക്കുറിച്ച് വി. അഗസ്ടിനുമായി ബന്ധപ്പെട്ട ഒരു സംഭവം ഉണ്ട്

നിങ്ങള്‍ ഉദ്ദേശിക്കുന്ന സംഭവം എനിക്കറിയുമെന്ന് തോന്നുന്നില്ല. പങ്കുവെയ്ക്കൂ.

------
ഓഫ്..
ഈ ബ്ലോഗുകള്‍ നിങ്ങള്‍ക്ക് താത്പര്യമുണ്ടാകും...
http://perumayanv.blogspot.com/
http://bijuperumayan.blogspot.com/

അജ്ഞാതന്‍ പറഞ്ഞു...

http://www.frtommylane.com/stories/God/Trinity/saint_augustine.htm

sajan jcb പറഞ്ഞു...

The Mystery of the Trinity

There is a story that St. Augustine was walking on the beach contemplating the mystery of the Trinity. Then he saw a boy in front of him who had dug a hole in the sand and was going out to the sea again and again and bringing some water to pour into the hole. St. Augustine asked him, “What are you doing?” “I’m going to pour the entire ocean into this hole.” “That is impossible, the whole ocean will not fit in the hole you have made” said St. Augustine. The boy replied, “And you cannot fit the Trinity in your tiny little brain.” The story concludes by saying that the boy vanished as St. Augustine had been talking to an angel.

---------------
വായിച്ചുതുടങ്ങിയപ്പോള്‍ ഓര്‍മ്മ വന്നു. നന്ദി

Nasiyansan പറഞ്ഞു...

ലത്തീഫിന്റെ ബ്ലോഗില്‍ നിന്നും കാട്ടിപ്പരുത്തിയുടെ കമന്റ്‌ വഴിയാണ് ഞാന്‍ ഇവിടെ എത്തിയത് ....കാട്ടിപ്പരത്തിയുടെ പല കമന്റുകളും ഡിലീറ്റ് ചെയ്തിരിക്കുവാനല്ലോ..എന്ത്താണ് പ്രശ്നം?!

അതായത് പൂര്‍ണ്ണമായും ത്രിത്വം വിശദീകരിക്കാന്‍ കഴിയില്ല എന്നര്‍ത്ഥം. അതു ശരിയാണു താനും- വിശദീകരിക്കാന്‍ മാത്രമല്ല, ത്രിത്വവും ഉണ്ടാകാനാവില്ല. കാരണം ഇല്ലാത്ത ഒന്നെങ്ങിനെ ഉണ്ടാകും

@കാട്ടിപ്പരത്തി
പൂര്‍ണമായും മറിയത്തിന്റെ കന്യകാ ജനനം വിശദീകരിക്കാന്‍ കഴിയില്ല..വിശദീകരിക്കാന്‍ കഴിയില്ല എന്നതുകൊണ്ട്‌ കന്യകാ ജനനം നടന്നില്ല എന്ന് കാട്ടിപ്പരുത്തി സമ്മാടിക്കുമോ?

ദൈവ വിശ്വാസി അല്ലാത്ത ഒരാള്‍ക്ക്‌ ത്രിത്വം വിശദീകരിച്ചു കൊടുക്കാന്‍ കഴിയില്ല എന്നത് സത്യമാണ്...

പക്ഷെ അഅള്ളാഹുവില്‍ വിശ്വസിക്കുന്ന ഒരു ഇസ്ലാം മത വിശ്വാസിയെ സംബന്ദിച്ചു ഇതത്ര മനസ്സിലാക്കാന്‍ ബുദ്ടിമുട്ടുള്ള കാര്യമല്ല... പഴയ നിയമത്തില്‍ നിന്നും യഹോവയെ അടിച്ചുമാറ്റി അള്ളാഹു ആക്കുകയും ഇതിനിടയില്‍ ക്രിസ്തു ഒരു വിലങ്ങുതടിയാകാതിരിക്കാന്‍ ക്രിസ്തുവിനെ ഒരു പ്രവാചാകനാക്കുകയും ചെയ്ത അത്ര ബുദ്ധിയൊന്നും ഇതിനു വേണ്ട...

ദൈവം എല്ലാത്തിനും കഴിവുള്ള ആളാണെന്ന് വിശ്വാസികള്‍ വിശ്വസിക്കുന്നു ..ആ ദൈവത്തിനു ഒരേ സമയം മൂന്നാളുകളായിരിക്കാന്‍(ഏകനായ ദൈവത്തില്‍, വ്യതിരിക്തമായി, പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് ത്രിത്വ വിശ്വാസം) കഴിവില്ലെന്നാണോ ..സത്തയില്‍ ഒരേ സമയം പിതാവും ,പുത്രനും ,പരിശുദ്ധാല്മാവൂമായിരിക്കാന്‍ ദൈവത്തിനു കഴിയില്ല എന്ന് പറയുന്നത് ദൈവത്തിന്റെ കഴിവുകളെ കുറച്ചുകാണിക്കുകയല്ലേ ചെയ്യുന്നത്..

എന്റെ ഒരു സംശയം അള്ളാഹു വിചാരിച്ചാല്‍ ഒരേ സമയം അള്ളാഹുവിനു "ത്രിത്വം" ആകാനുള്ള കാഴിവുണ്ടോ?

ത്രിത്വത്തെക്കുരിച്ചുള്ളവിക്കിപീഡിയ ലിങ്ക്...

Also read summa..

sajan jcb പറഞ്ഞു...

Nasiyansan,
വിക്കി ലിങ്കിനു നന്ദി.

കാട്ടിപ്പരുത്തി ചൂണ്ടി കാട്ടുകയായിരുന്നു, വെള്ളത്തിന്റെ ഉദ്ദാഹരണം അപര്യാപ്തമാണെന്ന്‌. അത് ഞാന്‍ ബ്ലോഗില്‍ തന്നെ സൂചിപ്പിച്ചതാണ്. അനാവശ്യമെന്ന് എനിക്കു തോന്നിയ തര്‍ക്കങ്ങളാണ് ഒഴിവാക്കിയത്. അതില്‍ എന്റേതും പെടും.പ്രസക്തഭാഗങ്ങള്‍ ഇപ്പോഴും അവിടെ തന്നെ ഉണ്ട്.

CKLatheef പറഞ്ഞു...

'പിതാവായ ദൈവത്തേയും, പുത്രനായ യേശുവിനേയും, ദൈവാത്മാവിനേയും കുറിച്ച് പുതിയനിയമത്തിലെ മേല്പ്പറഞ്ഞ പരാമര്‍ശങ്ങള്‍ വ്യവസ്ഥാപിതസഭകള്‍ പിന്തുടരുന്ന ത്രിത്വസിദ്ധാന്തത്തിന്റെ ഒരു മുഖ്യസ്രോതസ്സാണെങ്കിലും ത്രിത്വസംബന്ധിയെന്ന് വാദിക്കപ്പെടുന്ന ഈ പുതിയനിയമഭാഗങ്ങള്‍‍ ഏതെങ്കിലും സിദ്ധാന്തത്തെയോ ക്രമത്തെയോ പിന്തുടരുന്നില്ല. അവയും, പില്‍ക്കാല സഭാപിതാക്കന്മാരുടെ നിലപാടുകളും കൂടിച്ചേര്‍ന്ന് ത്രിത്വസിദ്ധന്തം ഉരുത്തിരിഞ്ഞത് സം‌വാദബഹുലമായ രണ്ടുമൂന്നു നൂറ്റാണ്ടുകള്‍ കൊണ്ടാണ്.' (വിക്കി)

'ഏതാണ്ട് ഇതേകാലത്ത് തന്നെ ത്രിത്വസിദ്ധാന്തത്തിന്റെ വികസനത്തില്‍ വലിയ സംഭാവന നല്‍കിയ പൗരസ്ത്യസഭാചിന്തകനാണ് ഒരിജന്‍(185-254). ത്രിത്വത്തിലെ ആളുകള്‍ മൂവരും അനാദികളാണെന്നും പിതാവില്‍ നിന്ന് നിത്യതയില്‍ ജനിച്ചവനാണ് പുത്രന്‍ എന്നും ഒരിജന്‍ വാദിച്ചു. ഒരിജന്റെ ഈ ആശയങ്ങളും, തെര്‍‍ത്തല്യന്റെ, ത്രിത്വത്തിലെ 'ആളുകള്‍', 'ഏകസത്ത' എന്നീ സങ്കല്പങ്ങളും പിന്നീട് ത്രിത്വസിദ്ധാന്തത്തിന്റെ അടിസ്ഥാനനിലപാടുകളായി മാറി. അതേസമയം, പിന്നീട് അംഗീകരിക്കപ്പെട്ട ത്രിത്വസങ്കല്പത്തില്‍ നിന്ന് ഭിന്നമായി, അസമമായ സ്ഥാനക്രമങ്ങളുള്ള ത്രിത്വമായിരുന്നു അവരുടെ സങ്കല്പത്തിലേത്. ഇതനുസരിച്ച്, പിതാവിനൊപ്പം നിത്യതയിലേ ഉണ്ടായിരുന്നവരെങ്കിലും പിതാവിന് പിന്നിലായിരുന്നു മറ്റു രണ്ടാളുകളുടേയും സ്ഥാനം' (വിക്കി)

ത്രിത്വം എന്ന് യേശുപഠിപ്പിച്ചതല്ല എന്നും നൂറ്റാണ്ടുകള്‍കൊണ്ട് രൂപം പ്രപിച്ച് വികസിച്ച ഒരു സിദ്ധാന്തമാണെന്നും ഈ ഉദ്ധരണികള്‍ വ്യക്തമാകുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍ തെറ്റാകുമോ.

CKLatheef പറഞ്ഞു...

'പക്ഷെ അഅള്ളാഹുവില്‍ വിശ്വസിക്കുന്ന ഒരു ഇസ്ലാം മത വിശ്വാസിയെ സംബന്ദിച്ചു ഇതത്ര മനസ്സിലാക്കാന്‍ ബുദ്ടിമുട്ടുള്ള കാര്യമല്ല... പഴയ നിയമത്തില്‍ നിന്നും യഹോവയെ അടിച്ചുമാറ്റി അള്ളാഹു ആക്കുകയും ഇതിനിടയില്‍ ക്രിസ്തു ഒരു വിലങ്ങുതടിയാകാതിരിക്കാന്‍ ക്രിസ്തുവിനെ ഒരു പ്രവാചാകനാക്കുകയും ചെയ്ത അത്ര ബുദ്ധിയൊന്നും ഇതിനു വേണ്ട...'

പ്രിയ Nasiyansan,

പഴയനിയമത്തില്‍ പറയുന്ന യഹോവയും ഖുര്‍ആനില്‍ വിശദീകരിക്കപ്പെട്ട അല്ലാഹുവും ഒന്നുതന്നെ എന്ന് താങ്കള്‍ അംഗീകരിക്കുന്നു. എന്തുകൊണ്ട് പഴയനിയമത്തില്‍ നിന്നും വ്യക്തമായി ലഭിക്കുന്ന ഏകദൈവത്വം തള്ളിക്കളഞ്ഞ് ആര്‍ക്കും മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയാത്ത ക്രിസ്തുവിശ്വാസികള്‍ക്കിടയില്‍ തന്നെ ഒട്ടേറെ വ്യാഖ്യാനങ്ങളും വേര്‍ഷനുകളുമുള്ള ത്രിത്വം എന്ന സങ്കല്‍പ്പത്തിന്റെ കൂടെ കൂടി. യേശു എന്നത് പഴയനിയമത്തിലെ ദൈവസിദ്ധാന്തത്തെ കണ്‍ഫ്യൂഷനാക്കാന്‍ വന്നുവെന്നാണോ ഞങ്ങള്‍ കരുതേണ്ടത്. യേശു പ്രവാചകനും പരിശുദ്ധാത്മാവ് എന്നത് ദൈവത്തിന്‍െ ഗബ്രിയേല്‍ എന്ന മാലാഖയും പിതാവെന്നത് അനാദിയായ സര്‍വലോകസ്രഷ്ടാവായ ദൈവമാണെന്നുമുള്ള വ്യക്തമായ സന്ദേശം നല്‍കി മുഹമ്മദ് നബിയിലൂടെ അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥം പഠിക്കാന്‍ അല്‍പം സമയം നിങ്ങള്‍ക്ക് ചെലവഴിക്കാനായാല്‍ ഈ പ്രശ്‌നങ്ങളിലൊക്കെ വെളിച്ചം കിട്ടും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതിന് പകരം മുസ്‌ലികളുടെ ദൈവം സര്‍വശക്തനാണെന്ന് വിശ്വസിക്കുന്നതിനാല്‍ ദൈവം മൂന്നോ മുന്നൂറോ ആകാന്‍ കഴിയും എന്നൊക്കെയുള്ള ബുദ്ധിഹീനമായ പ്രസ്താവനകളില്‍ അഭിരമിക്കുകയല്ല വേണ്ടത്. സത്യം മനസ്സിലാക്കാന്‍ സര്‍വശക്തന്‍ നമ്മെ തുണക്കുമാറാകട്ടേ.

കാട്ടിപ്പരുത്തി പറഞ്ഞു...

നാസിയാന്‍-
എന്റെ കമെന്റുകളിലെ ശരിയും തെറ്റുമല്ല- എന്റെ അഭിപ്രായങ്ങളെ ഡിലീറ്റിയതിനെ കുറിച്ചാണു ഞാന്‍ ചോദിച്ചത്- അത് ശരിയായില്ല എന്നു തന്നെയാണു അഭിപ്രായം. വിഷയവുമായി ബന്ധമുള്ള ചോദ്യങ്ങള്‍ തന്നെയാണു ഞാന്‍ ചോദിച്ചത്. അതെന്റെ മൈലില്‍ ഉണ്ട്.

CKLatheef പറഞ്ഞു...

.മുഹമ്മദ് നബിയോളം ദൈവവീക്ഷണം ഇത്ര കൃത്യമായി അവതരിപ്പിച്ച മറ്റൊരാളുമില്ല അതറിയണമെങ്കില്‍ (അധ്യായം 2:255 ) സൂക്തം അതിന്റെ വ്യാഖ്യാന സഹിതം ഒന്നു പാരായണം ചെയ്താല്‍ മതി. സൂക്തം കാണുക:'അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ -

താങ്കള്‍ വിവരിക്കുന്ന ഇതേ അര്‍ഥം തന്നെയാണ് എന്റെ അറിവിലുള്ള മറ്റെല്ലാ മതഗ്രന്ഥങ്ങളിലും ഉള്ളത്. ഓരോ മതക്കാരും താങ്കളാണ് ദൈവത്തെ ഏറ്റവും നന്നായി അവതരിപ്പിക്കുന്നത്‌ മറ്റാരും അതുപോലെ അവതരിപ്പിക്കുന്നില്ല എന്ന് താങ്കളെപ്പോലെ വാദിച്ചാല്‍ എന്താകും അവസ്ഥ എന്ന് ആലോചിച്ചിട്ടുണ്ടോ?

മറുപടി: ഭീകരമായി ഒന്നും സംഭവിക്കാനില്ല. ഏടാ നമ്മളൊക്കെ ഒരേ ദൈവത്തെക്കുറിച്ചാണല്ലോ സംസാരിക്കുന്നത്. നാമെന്തിന് കലഹിക്കുന്നു, എന്ന് സാധരണക്കാര്‍ ചിന്തിക്കാന്‍ തുടങ്ങും.

CKLatheef പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

പ്രപഞ്ചസ്രഷ്ടാവും പരിപാലകനുമായ ഏകനായ ദൈവമാണ് നമ്മെ സൃഷ്ടിച്ചത്. അവന്‍ നമ്മുടെ സാന്‍മാര്‍ഗിക വിധികര്‍ത്താവ് കൂടിയാണ്. അതിനായി അവന്‍ പ്രവാചകന്‍മാരെ നിയോഗിച്ചു. പ്രവാചകരില്‍ അവസാനത്തെതാണ് മുഹമ്മദ് നബി.

ഇതാണ് പരമസത്യം എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്.

ഇതിന്‍െ അടിസ്ഥാനത്തില്‍ ഇനികണ്ടെത്താന്‍ കഴിയുന്ന സത്യങ്ങളെയാണ്. ഞാന്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്.

ദൈവം മൂന്നെന്ന് പറയുന്നതും , ദൈവം മൂന്നല്ല ഏകനായ ഒരുവനെയുള്ളൂ എന്ന് പറയുന്നതും തുല്യമാകില്ല. രണ്ടും ഒരേ സമയം സത്യവുമാകില്ല.

സൗഹാര്‍ദ്ദപൂര്‍ണമായ സംവാദാത്മക ശൈലിയാണ് ഒന്നുകില്‍ ഞങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ സന്‍മാര്‍ഗത്തിലാണ് അല്ലെങ്കില്‍ വ്യക്തമായ വഴികേടിലാണ്.(ഖുര്‍ആന്‍)

ഇനിയും ഞാന്‍ പറഞ്ഞതില്‍ വൈരുദ്ധ്യം തോന്നുന്നെങ്കില്‍ ചൂണ്ടിക്കാണിക്കുക.

sajan jcb പറഞ്ഞു...

ത്രിത്വം എന്ന് യേശുപഠിപ്പിച്ചതല്ല എന്നും നൂറ്റാണ്ടുകള്‍കൊണ്ട് രൂപം പ്രപിച്ച് വികസിച്ച ഒരു സിദ്ധാന്തമാണെന്നും ഈ ഉദ്ധരണികള്‍ വ്യക്തമാകുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍ തെറ്റാകുമോ.

ഇതില്‍ പകുതി ശരിയാണ്. നൂറ്റാണ്ടുകള്‍കൊണ്ട് രൂപം പ്രപിച്ച് വികസിച്ച ഒരു സിദ്ധാന്തമാണ് ത്രിത്വം എന്നു പറയുന്നത് ശരിയാകും. ബൈബിള്‍ പണ്ഡിതര്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തിയറികള്‍ രൂപകല്പന ചെയ്യുന്നത്. ത്രിത്വം അഥവ ട്രിനിറ്റി എന്ന പദം ഈ തിയറികളുടെ സംഭാവനയാണ്. അതില്‍ യേശുവിന്റെ വചനങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. ഈ ബ്ലോഗില്‍ തന്നെ അതിന്റെ വചനങ്ങള്‍ കൊടുത്തിട്ടുണ്ട്...
John 10:30,John 14:9,Matt. 28:19, യോഹന്നാന്‍ 8:53-59,മത്തായി 22:44 ഇതൊക്കെ യേശു പറഞ്ഞതാണ്. അതു മനസ്സിലാക്കാന്‍ കുറച്ചു സമയമെടുക്കും. അതുകൊണ്ട് അവയെ അടിസ്ഥാനപ്പെടുത്തി തിയറികള്‍ രൂപപ്പെടാന്‍ നാളുകള്‍ എടുക്കും.എല്ലാ തിയറികളും ശരിയാകണം എന്നും ഇല്ല. ചിലതിനെ പാഷാണ്ഡത എന്നും പറയാറുണ്ട്.

വെള്ളത്തിന്റേയും മറ്റുമുള്ള ഉദ്ദാഹരണങ്ങള്‍ അടക്കം ഒന്നും ത്രിത്വത്തെ വിശദീകരിക്കാന്‍ പൂര്‍ണ്ണമായി ഉതകുന്നതല്ല. ബൈബിള്‍ പ്രകാരം (ഈ വചനങ്ങള്‍ പ്രകാരം) ത്രിത്വം ഉണ്ട് എന്നു പറയാനാണ് ഞാന്‍ ഈ ബ്ലോഗ് കൊണ്ട് ഉദ്ദേശിച്ചത്. (അല്ലാതെ വെള്ളത്തിന്റെ അവസ്ഥകളെ അടിസ്ഥാനപ്പെടുത്തിയല്ല ത്രിത്വം ഉണ്ട് എന്ന് പറഞ്ഞത്)

sajan jcb പറഞ്ഞു...

ബ്ലോഗര്‍മാര്‍ തമ്മിലുള്ള അനാവശ്യ സംവാദങ്ങള്‍ പരമാവധി ഒഴിവാക്കുക. അതൊന്നും ഈ ബ്ലോഗില്‍ നില നിറുത്തുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല(എന്റേതടക്കം). അതൊക്കെ ബന്ധപ്പെട്ട എല്ലാവരുടേയും മെയിലില്‍ ലഭിക്കുന്നുമുണ്ട്. പുതിയ വായനക്കാരുടെ സമയം വെറുതെ പാഴാകേണ്ടതില്ല. അതിനാലാണ് അവ ഡിലീറ്റുന്നത്.

sajan jcb പറഞ്ഞു...

ദൈവം മൂന്നെന്ന് പറയുന്നതും , ദൈവം മൂന്നല്ല ഏകനായ ഒരുവനെയുള്ളൂ എന്ന് പറയുന്നതും തുല്യമാകില്ല. രണ്ടും ഒരേ സമയം സത്യവുമാകില്ല.

അത് ശരിയാണ്. ത്രിത്വം പ്രകാരവും ദൈവം ഒന്നേയുള്ളൂ...മൂന്നെണ്ണം ഇല്ല.

Faizal Kondotty പറഞ്ഞു...

പ്രിയ സാജന്‍ ,
അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാണ് ..
1 . പിതാവ് , പുത്രന്‍ , പരിശുദ്ധാത്മാവ് ഇവരില്‍ ആരോടാണ് പ്രാര്തിക്കേണ്ടത് ? ഏതെങ്കിലും ഒരാളോട് പ്രാര്‍ഥിച്ചാല്‍ മതിയോ ? ഇവര്‍ക്ക് പുറമേ കന്യാ മറിയത്തോടും മറ്റും പ്രാര്‍ഥിച്ചാല്‍ ഉത്തരം ലഭിക്കുമോ ?

2. പിതാവ് , പുത്രന്‍ , പരിശുദ്ധാത്മാവ് ഇവരില്‍ മൂവര്‍ക്കു ഒരേ ശക്തിയാണോ ? ഇവരില്‍ ആരെങ്കിലും മറ്റു രണ്ടു പേരക്കാളും വലിയവാനാണോ ? (അല്ലെങ്കില്‍ ഇവ മൂന്നും ഒരേ ശക്തിയെ വിളിക്കുന്ന മൂന്നു പേരുകള്‍ മാത്രമാണോ ?, അതായത് H2O ജലമായും , ഐസ് ആയും നീരാവിയായും മാറുന്നത് പോലെ ഒരേ ശക്തി തന്നെയാണോ ഈ മൂന്നു രൂപത്തില്‍ അവതരിച്ചത് , അതല്ല ഇവരില്‍ എതെങ്കലും ഒരു ശക്തി മറ്റു രണ്ടു ശക്തികലെക്കാലും വലിയവനോ ചെറിയവനോ ആണോ?)

വ്യക്തമായ ഉത്തരം തരുമെന്ന് കരുതുന്നു .. കാരണം, ലെറ്റ്‌ മി റിപീറ്റ് , അറിയാനുള്ള ആകാംക്ഷയാണ്‌ ഈ ചോദ്യത്തിന്റെ അടിസ്ഥാനം..

sajan jcb പറഞ്ഞു...

വെള്ളത്തിന്റെ ഉദ്ദാഹരണം പൂര്‍ണ്ണമല്ല എന്ന് ഞാന്‍ എഴുതിയതു കണ്ടിരിക്കുമല്ലോ. അതു കൊണ്ട് വെള്ളം കൊണ്ട് ദൈവത്തെ അളക്കാന്‍ അതുപയോഗിക്കരുത്. അതൊരു അപൂര്‍ണ്ണമായ ഉദ്ദാഹരണം മാത്രം.(ഉള്ളതില്‍ ഭേദം എന്നു പറയാം)

ത്രിത്വത്തിന്റെ കൂടെ മറിയത്തെ എന്തിനു ചേര്‍ത്തു എന്ന് മനസ്സിലായില്ല.


പിതാവ് , പുത്രന്‍ , പരിശുദ്ധാത്മാവ് ഇവരില്‍ ആരോടാണ് പ്രാര്തിക്കേണ്ടത് ?


ആരോട് പ്രാര്‍ത്ഥിച്ചാലും തുല്യമാണ്. യോഹന്നാന്‍ 14:14 ന്റെ അടിസ്ഥാനത്തില്‍ പുത്രനോട് പ്രാര്‍ത്ഥിക്കാനാണ് ക്രിസ്ത്യാനികള്‍ ഇഷ്ടപ്പെടുന്നത്. പുത്രനായ ദൈവത്തേയാണ് ക്രിസ്ത്യാനികള്‍ അത്ര അടുത്ത് കണ്ടത്. മനുഷ്യന് രക്ഷ കൈവന്നത് ക്രിസ്തു വഴിയായതു കൊണ്ടാകാം ഈ ഇഷ്ടം)

പിതാവ് , പുത്രന്‍ , പരിശുദ്ധാത്മാവ് ഇവരില്‍ മൂവര്‍ക്കു ഒരേ ശക്തിയാണോ ? ഇവരില്‍ ആരെങ്കിലും മറ്റു രണ്ടു പേരക്കാളും വലിയവാനാണോ ?

എനിക്ക് ഇവരുടെ ശക്തി അളന്നു നോക്കാന്‍ പറ്റിയിട്ടില്ല :-) (താമാശയാ‍യി എടുക്കുക)
ഇവരില്‍ ഒരാളും മറ്റുരണ്ടു പേരേക്കാളും മുകളിലല്ല എന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. (അതാണ് ത്രിത്വത്തിന്റെ ഒരു കാതല്‍)

---
ത്രിത്വം നിങ്ങളുടെ ഇഷ്ടവിഷയമാണല്ലേ?

Faizal Kondotty പറഞ്ഞു...

ചോദ്യം:പിതാവ് , പുത്രന്‍ , പരിശുദ്ധാത്മാവ് ഇവരില്‍ മൂവര്‍ക്കു ഒരേ ശക്തിയാണോ ? ഇവരില്‍ ആരെങ്കിലും മറ്റു രണ്ടു പേരക്കാളും വലിയവാനാണോ ?

sajan jcb said.: ഇവരില്‍ ഒരാളും മറ്റുരണ്ടു പേരേക്കാളും മുകളിലല്ല എന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. (അതാണ് ത്രിത്വത്തിന്റെ ഒരു കാതല്‍)


പ്രിയ സാജന്‍ , അങ്ങിനെയെങ്കില്‍ യേശു ഈ പറഞ്ഞതിന്റെ അര്‍ഥം എന്താണ് ?

"പിതാവു എന്നെക്കാൾ വലിയവനല്ലോ."(യോഹന്നാൻ 14:28 ).

മാത്രമല്ല താഴെ പറയുന്ന മറ്റു പല വചനങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്‌ പിതാവായ ദൈവത്തെ, തന്നെക്കാള്‍ വലിയ , കാര്യങ്ങള്‍ നിയന്ത്രിക്കുന്ന , തന്നില്‍ നിന്ന് വേറിട്ട ഒരു മഹാ ശക്തിയായിട്ടാണ് .. ഉദാഹരണം ഈ വചനം നോക്കൂ

"പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.." [മത്തായി : 26 : 39 ]

ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നാണ് യേശു പറയുന്നത് ..രണ്ടു പേരുടെയും ഇച്ഛകള്‍ രണ്ടാണെന്ന് അര്‍ഥം ..അല്ലെങ്കില്‍ ഈ വചനത്തിനു പ്രസക്തി ഇല്ലല്ലോ ?

ഇനി , യേശുവിനെ കുരിശില്‍ ഏറ്റുന്ന സമയത്തെ സംഭവങ്ങള്‍ നോക്കൂ ..

"ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു. "(മാര്‍ക്കോസ് 15 :33 )

ഇവിടെ , വേണമെങ്കില്‍ പറയാം , ദൈവം മനുഷ്യന്റെ മുമ്പില്‍ അവതരിപ്പിച്ച ഒരു നാടകമായിരുന്നില്ല കുരിശു മരണം എന്ന് തെളിയിക്കുന്ന വാക്കുകളാണ് ഇവ എന്നൊക്കെ, പക്ഷെ ഇവിടെ നമ്മുടെ ചര്‍ച്ചയുമായി ബന്ധപ്പെടുന്ന കാതലായ ഒരു പ്രശ്നം ഉണ്ട് . അതായത് യേശു സ്വയമേ ദൈവം ആയിരുന്നെങ്കില്‍ , അല്ലെങ്കില്‍ ഏകനായ ദൈവത്തിന്റെ ഒരു പ്രതി രൂപം ആയിരുന്നെങ്കില്‍ , എന്നെ കൈവിട്ടതെന്തിനു എന്ന് ദൈവത്തെ വിളിച്ചു കരഞ്ഞതെന്തിനു ? തന്നെ രക്ഷിക്കണമേ എന്ന് സ്വന്തത്തോട്‌ തന്നെ വിളിച്ചു കരയുകയായിരുന്നോ ? എങ്കില്‍ അതല്ലേ വലിയ നാടകം ..? എല്ലാം തീരുമാനിച്ചു , മനുഷ്യരുടെ പാപത്തിനു പരിഹാരമായി , സ്വന്തമായി കുരിശില്‍ ഏറാന്‍ വന്ന ഏക ദൈവത്തിന്റെ ഒരു വ്യക്തിത്വം തന്റെ തന്നെ മറ്റൊരു വ്യക്തിത്വത്തോട് എന്നെ കൈ വെടിഞ്ഞതെന്തിനു എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു ചോദിക്കുക ..? ഇത് എന്തൊരു നാടകം ആണ് ???

ഇവിടെ സ്പഷ്ടമായും മനസ്സിലാകുന്നത് യേശു , പിതാവായ ദൈവത്തെ വിളിച്ചു നിലവിളിക്കുന്നതായിട്ടാണ് ..അഥവാ തന്നില്‍ നിന്നും വിഭിന്നമായ ഒരു വ്യക്തിത്വത്തെ വിളിച്ചു കരയുകയായിരുന്നു എന്നര്‍ത്ഥം .. പിന്നെ എങ്ങിനെയാണ് വിളിച്ചവനും വിളി കേള്‍ക്കെണ്ടവനും ഒരേ വ്യക്തിയായി തീരുന്നത് ? അതോ ഇതൊരു നാടകം ആയിരുന്നോ ?



ചോദ്യം:പിതാവ് , പുത്രന്‍ , പരിശുദ്ധാത്മാവ് ഇവരില്‍ ആരോടാണ് പ്രാര്തിക്കേണ്ടത് ?

sajan jcb said: ആരോട് പ്രാര്‍ത്ഥിച്ചാലും തുല്യമാണ്. യോഹന്നാന്‍ 14:14 ന്റെ അടിസ്ഥാനത്തില്‍ പുത്രനോട് പ്രാര്‍ത്ഥിക്കാനാണ് ക്രിസ്ത്യാനികള്‍ ഇഷ്ടപ്പെടുന്നത്. പുത്രനായ ദൈവത്തേയാണ് ക്രിസ്ത്യാനികള്‍ അത്ര അടുത്ത് കണ്ടത്. മനുഷ്യന് രക്ഷ കൈവന്നത് ക്രിസ്തു വഴിയായതു കൊണ്ടാകാം ഈ ഇഷ്ടം)


സുഹൃത്തേ.. സാജന്‍ , പുത്രനോട് അഥവാ യേശുവിനോട് പ്രാര്‍ഥിക്കാന്‍ ആണ് താങ്കള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്ന് ചുരുക്കം , എന്നാല്‍ യേശു പറയുന്നതോ മറിച്ചും ആണല്ലോ ? മത്തായിയുടെ സുവിശേഷത്തില്‍ നിന്നും യേശു പറയുന്നു.

"എന്നോട്കര്‍ത്താവേ കര്‍ത്താവേ എന്നു വിളിക്കുന്നവന്‍ ഏവനുമല്ല. സ്വര്‍ഗസ്ഥനായ
എന്‍െറ പിതാവിന്‍െറ ഇഷ്ടം ചെയ്യുന്നവനത്രെ അവന്‍െറ രാജ്യത്തില്‍ പ്രവേശിക്കുന്നത്. ,

കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും

അന്നു ഞാൻ അവരൊടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും."[ മത്തായി : 7 : 21 -23 ]


യേശുവിന്റെ ഈ കല്പന പാലിക്കാന്‍ ക്രിസ്ത്യാനികള്‍ ബാധ്യസ്ഥരാണോ ? പാലിക്കുന്നുണ്ടോ ?

sajan jcb പറഞ്ഞു...

ഫൈസല്‍,

യേശുവിന്റെ ഈ കല്പന പാലിക്കാന്‍ ക്രിസ്ത്യാനികള്‍ ബാധ്യസ്ഥരാണോ ? പാലിക്കുന്നുണ്ടോ ?

ഏതു കല്പന??

രണ്ട് ഭാഗങ്ങളില്‍ രണ്ടാം ഭാഗത്തിനു ത്രിത്വവുമായി ബന്ധമില്ല എന്നു കാണാമല്ലോ? മാത്രവുമല്ല ആ വചനങ്ങള്‍ തന്നെ സ്വയം വിശദീകരണം തരുന്നു. ചുമ്മാ കര്‍ത്താവേ കര്‍ത്താവേ എന്നു ചിലയ്ക്കുന്നവര്‍ക്കല്ല പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവര്‍ക്കാണ് സ്വര്‍ഗ്ഗം രാജ്യം എന്ന് അത് വ്യക്തമാക്കുന്നു. അധര്‍മ്മം പ്രവര്‍ത്തിക്കുന്നവര്‍ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കണ്ട എന്ന്. (ഇതില്‍ കൂടുതല്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ അത് വേറെ ത്രെഡ് ആക്കാം)

നമ്മുക്ക് ത്രിത്വത്തിലേക്ക് കടക്കാം. യോഹന്നാന്‍ 14: 28 ഉം അതിന്റെ പശ്ചാത്തലത്തിലും ത്രിത്വത്തിലെ മൂന്നു ആളുകളേയും കാണാം. ഈ വചനം പ്രത്യേകിച്ച് രണ്ട് വ്യത്യസ്തവ്യക്തികളെ എടുത്തു കാണിക്കുന്നു. മാത്രവുമല്ല പുത്രനായ ദൈവത്തിന്റെ മനുഷ്യാവതാരം കഴിഞ്ഞ് പിതാവിന്റെ അടുത്തേക്ക് മടങ്ങും എന്ന് സൂചിപ്പിക്കുന്നു. മനുഷ്യനായ യേശുവിന്റെ പോയിന്റില്‍ നിന്നാണ് ആ സംസാരങ്ങള്‍ മുഴുവന്‍ . ഒരു ദീര്‍ഘയാത്രയ്ക്ക് പോകുമ്പോള്‍ വീട്ടിലുള്ളവര്‍ക്ക് കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ പോലെയാണ് ആ സംസാരം.

യോഹന്നാന്‍ 14:28 നെ രണ്ട് തരത്തില്‍ സമീപിക്കാം.
1. മനുഷ്യനായ യേശു ദൈവത്തെ വ്യക്തമായി ഉയര്‍ത്തികാട്ടുന്നു(പ്രാധാന്യം കൊടുക്കുന്നു).
യോഹന്നാന്‍ 13:16 നോക്കുക:
ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനെക്കാൾ വലിയവൻ അല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല.

ദാസന്റെ രൂപം ധരിച്ച് മനുഷ്യനായി പിറന്നു എന്നാണ് യേശുവിനെ വിശേഷിപ്പിക്കുന്നത്.
യേശു പലസ്ഥലത്തും തന്നെ അയച്ചവന്‍ പിതാവാണ് എന്ന് വ്യക്തമാക്കുന്നുണ്ട്.
ആ നിലയ്ക്ക് പിതാവായ ദൈവം തന്നെ വലിയവന്‍ എന്ന് ഇവിടേയും ആവര്‍ത്തിക്കുന്നു.

അന്ത്യ അത്താഴ വേളയില്‍ എല്ലാവരുടേയും കാലുകള്‍ തുടച്ചു കൊണ്ട് യേശു പഠിപ്പിക്കുന്നത് മറ്റൊന്നുമല്ല. ദാസന്റെ രൂപം. എളിമയുടെ മഹനീയ മാതൃക.

2. മറ്റൊന്ന് വലിയവന്‍ എന്നതിനു അളവിലോ ശക്തിയിലോ പൊക്കത്തിലോ മുമ്പന്‍ എന്നര്‍ത്ഥത്തില്‍ അല്ല പലയിടത്തും യേശു തന്നെ ഉപയോഗിച്ചിരിക്കുന്നത്.
ഉദാ: മത്തായി 11:11
സത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല;
സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

മറ്റുള്ള മനുഷ്യര്‍ സ്നാപകനേക്കാള്‍ മാനുഷികമായി ചെറിയവര്‍ ആയിരുന്നു എന്നര്‍ത്ഥത്തില്‍ അല്ല; അത് യേശു സ്നാപകനു കൊടുക്കുന്ന പ്രാധാന്യവും പദവിയേയും സൂചിപ്പിക്കുന്നു.
അതോടൊപ്പം കൂട്ടി ചേര്‍ക്കുന്നു സ്വര്‍ഗത്തില്‍ കടക്കുന്നതിന്റെ പ്രാധാന്യവും.
സ്വര്‍ഗ്ഗത്തിന്റെ ചെറിയവന്‍ എന്ന പദവി പോലും ഇവിടെ മനുഷ്യരുടെ ഇടയില്‍ സ്നാപകന് യേശു കൊടുത്ത ഉയര്‍ന്ന പദവിയേക്കാളും പ്രാധാന്യം അര്‍ഹിക്കുന്നു എന്ന്‌.

തോ‍ട്ടടുത്ത വചനങ്ങള്‍ ശ്രദ്ധിക്കൂ.. യോഹന്നാന്‍ 14:23 യേശു അവനോടു എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും.

ഇതിലും രണ്ട് വ്യക്തിത്വങ്ങള്‍ ആയിട്ടാണ് യേശും പിതാവും കാണപ്പെടുന്നത്. ഞങ്ങള്‍ നിങ്ങളില്‍ വസിക്കും എന്ന്. അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരില്‍ അല്ല; യേശുവിനെ സ്നേഹിക്കുകയും അവന്റെ പ്രമാണങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നവരില്‍. (താങ്കളുടെ രണ്ടാം ഭാഗത്തിനുള്ള ഉത്തരം ഇതു നല്‍കും എന്നു കരുതുന്നു)

sajan jcb പറഞ്ഞു...

മത്തായി : 26 : 39 / മാര്‍ക്കോസ് 15 :33
========================
ഈ ഭാഗം ത്രിത്വത്തെ വിശദീകരിക്കുന്നതിനേക്കാളേറേ യേശുവിന്റെ മാനുഷികമായ മുഖമാണ് കാണിക്കുന്നത്. സ്ത്രീയില്‍ നിന്ന് ജനിച്ചവന്‍ അവന്‍ മനുഷ്യനാണ്. അതുകൊണ്ട് തന്നെ യേശുവിനു വിശപ്പും ദാഹവും എന്തിന് മരണവും സംഭവിക്കുന്നു. അവഹേളനങ്ങള്‍ കേള്‍ക്കുമ്പോഴും അടികിട്ടുമ്പോഴും ഏതൊരു മനുഷ്യനേയും പോലെ യേശുവിനും വേദന വരും! (ഇതിങ്ങനെ ഒരു ബ്ലോഗ് എഴുത്തുന്നതുപോലെ എഴുതിപോകാം) ഉദ്ദേശിക്കുന്നത് ഇത്രമാത്രം. യേശു (പൂര്‍ണ്ണമായും) ദൈവം മാത്രമല്ല (പൂര്‍ണ്ണമായും) മനുഷ്യനും കൂടിയാണ്.

“ഇവിടെ സ്പഷ്ടമായും മനസ്സിലാകുന്നത് യേശു , പിതാവായ ദൈവത്തെ വിളിച്ചു നിലവിളിക്കുന്നതായിട്ടാണ് ..അഥവാ തന്നില്‍ നിന്നും വിഭിന്നമായ ഒരു വ്യക്തിത്വത്തെ വിളിച്ചു കരയുകയായിരുന്നു എന്നര്‍ത്ഥം“
താങ്കളുടെ ഈ നിഗമനം ത്രിത്വത്തെ സംബന്ദിച്ച് വളരെ ശരിയാണ് എന്നാണ് എന്റെ അഭിപ്രായം. ത്രിത്വത്തില്‍ മൂന്നു ആളുകള്‍ ഉണ്ട് എന്നത് ഞാന്‍ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട് എന്നാണ് എന്റെ ധാരണ.
പണ്ടെന്നോ എഴുതിയ ഒരു ബ്ലോഗ് ഇവിടെപ്രസക്തമാണെന്ന് തോന്നുന്നു.
http://me4what.blogspot.com/2008/11/blog-post.html


കൂടാതെ ത്രിത്വത്തെ പറ്റി ഒരു വിക്കി ലിങ്ക് ഈ ബ്ലോഗിന്റെ ഏറ്റവും അടിയില്‍ കൊടുത്തിട്ടുണ്ട്. നോക്കുക


(ഒരു കമന്റിലേക്ക് ചുരുക്കുന്നതിന്റെ ഇടയില്‍ വല്ല ആശയ ചോര്‍ച്ച വന്നോ എന്നറിയില്ല. ഉണ്ടെങ്കില്‍ ചോദിക്കുമല്ലോ.പറ്റുമെങ്കില്‍ ഈ കമന്റ് ഒരു ബ്ലോഗാക്കി പുനപ്രസദ്ധീകരിക്കാം.)