2010, മാര്‍ച്ച് 13, ശനിയാഴ്ച

ബൈബിള്‍ വൈരുദ്ധ്യങ്ങള്‍ - വസ്ത്രം വിറ്റ് വാള്‍ വാങ്ങാന്‍ പറയുന്ന യേശൂ!

“അവന്‍ അവരോടു: എന്നാല്‍ ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാള്‍ കൊള്ളട്ടെ.” ലൂക്കോസ് 22:36

“വാള്‍ എടുത്തവന്‍ വാളാല്‍“ എന്ന ശക്തമായ താക്കീത് കൊടുത്ത, “നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍ “ എന്ന ഉദ്ഘോഷിച്ച, “ശത്രുക്കളെ സ്നേഹിക്കുവിന്‍ “ എന്ന് പ്രഘോഷിച്ച അതേ വ്യക്തി തന്നെയാണോ വസ്ത്രം പോലും വിറ്റ് വാള്‍ വാങ്ങിക്കാന്‍ പറഞ്ഞത്.
(ഇപ്പോള്‍ പല മലയാളം ബ്ലോഗുകളിലും ഈ വചനം വികലമായി അവതരിപ്പിക്കപെട്ടിരിക്കുന്നത് കണ്ടു. അതിനാല്‍ അതിനെ പറ്റി പഠിക്കാന്‍ തീരുമാനിച്ചു)
വാള്‍ എന്നതിന്റെ ആന്തരിക അര്‍ത്ഥം ബൈബിള്‍ പ്രകാരം എന്തിനെ കുറിക്കുന്നു എന്ന് ഇവിടെ വിശദമായി വായിക്കാം.

വാള്‍ എന്നത് കൊല്ലുവാന്‍ എന്ന അര്‍ത്ഥത്തില്‍ ആണോ യേശു ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കാം. പശ്ചാത്തലം ഇല്ലാതെ ഒരു വചനം മാത്രമെടുത്ത് പരിശോദിച്ചാല്‍ യുദ്ധത്തിനുള്ള തയ്യാറെടുപ്പായി തന്നെ തോന്നും. പക്ഷേ ഈ വചനം എപ്പോള്‍ എന്തര്‍ത്ഥത്തില്‍ പറഞ്ഞു എന്നത് മനസ്സിലാക്കാന്‍ ആര്‍ക്ക് താത്പര്യം അല്ലേ?

താത്പര്യം ഉള്ളവര്‍ ലൂക്കാ അദ്ധ്യായം 22 വായിക്കുക.

അന്ത്യ അത്താഴ സമയത്താണ് യേശു ഇത് പറയുന്നത്. അദ്യമായി യേശു വി.കുര്‍ബ്ബാന സ്ഥാപിക്കുന്നു(22:14-20). നിങ്ങള്‍ക്കു വേണ്ടി ചൊരിയാന്‍ പോക്കുന്ന രക്തം! (22:20) പിന്നെ തന്നെ ഒറ്റികൊടുക്കുവാന്‍ പോകുന്നവനെ പറ്റി യേശു സൂചിപ്പിക്കുന്നു(22:21-23). വിശ്വാസം ഉണ്ടേകേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു. (22:32) . ശിമയോന്‍ തള്ളി പറയും എന്ന വ്യക്തമായ സൂചന നല്‍കുന്നു (22:34) . താന്‍ ഒറ്റികൊറ്റുക്കലിന്റേയും തള്ളിപറയുന്നവരുടേയും നടുവില്‍ എന്ന കഠിനമായ സത്യം മുന്നില്‍. അതിന്റെ പശ്ചാത്തലത്തില്‍ ആണ് വിവാദം എന്നു തോന്നാവുന്ന യേശുവിന്റെ പ്രസ്താവന. അതു തുടങ്ങുന്നതു പോലും ഇങ്ങനെയാണ്...

22:35 പിന്നെ അവൻ അവരോടു: ഞാൻ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്നു: ഒരു കുറവുമുണ്ടായില്ല എന്നു അവർ പറഞ്ഞു.
22:36 അവൻ അവരോടു: എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാൾ കൊള്ളട്ടെ.
22:37 അവനെ അധർമ്മികളുടെ കൂട്ടത്തിൽ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു എന്നു പറഞ്ഞു.
22:38 കർത്താവേ, ഇവിടെ രണ്ടു വാൾ ഉണ്ടു എന്നു അവർ പറഞ്ഞതിന്നു: മതി എന്നു അവൻ അവരോടു പറഞ്ഞു.

യേശുവിന്റെ പരസ്യജീവിതത്തിന്റെ ആദ്യ ഘട്ടത്തില്‍ ശിഷ്യന്മാരെ സുവിശേഷവേലയ്ക്ക് പറഞ്ഞയക്കുന്നുണ്ട്. അന്ന് അവരോട് പണവും ചെരിപ്പും മറ്റുള്ളവയൊന്നും എടുക്കരുത് എന്നാണ് പറഞ്ഞ് വിട്ടത്. എന്നിട്ട് അവര്‍ക്ക് വല്ല കുറവും ഉണ്ടായോ എന്നാണ് യേശു ചോദിക്കുന്നത്?
ആ സന്ദര്‍ഭത്തില്‍ ഭയാജനകമായ ഒരവസ്ഥയല്ല ശിഷ്യന്മാര്‍ക്ക് ഉണ്ടാകുക എന്ന് യേശുവിന് അറിയാമായിരുന്നു. പക്ഷേ ഇനിയങ്ങോട് സ്ഥിതി അങ്ങിനെയല്ല; യേശുവിനേയും കൊന്ന് ശിഷ്യന്മാരേയും വെറുതെ വിടാന്‍ ഭാവമില്ലാതെ കലി തുള്ളി നില്‍ക്കുന്നവരുടെ ഇടയിലേക്കാണ് ശിഷ്യന്മാര്‍ കുറച്ചു ദിവസത്തിനുള്ളില്‍ സുവിശേഷപ്രഘോഷണത്തിന് പോകുവാന്‍ പോകുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ലൂക്കോസ് 22:36 ഉള്ളത്. പണ്ടത്തെ പോലയുള്ള ഈസി ഗോയിങ്ങ് ആവില്ല ഇപ്പോള്‍ എന്ന്. വാള്‍ പോലെയുള്ള മാരകമായ പദങ്ങള്‍ ഉപയോഗിക്കുന്നത് ഭീകരമായ അന്തരീക്ഷത്തെ ഉദ്ദേശിച്ചാണ്.

പത്രോസ് ചോദിക്കുന്നു രണ്ട് വാളുണ്ട് മതിയാകുമോ എന്ന്? ശരിക്കുമുള്ള യുദ്ധമാണ് യേശുവിന്റെ മനസ്സില്‍ എങ്കില്‍ രണ്ട് വാളു മതിയാകും എന്നു പറയുന്ന യേശുവിന് ഒന്നുങ്കില്‍ ഭ്രാന്തായിരിക്കും അല്ലെങ്കില്‍ ഉദ്ദേശം വേറെ വല്ലതും ആകും. ഉദ്ദേശം തൊട്ടടുത്ത വചനത്തില്‍ ഉണ്ട്. “അവനെ അധർമ്മികളുടെ കൂട്ടത്തിൽ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നിൽ നിവൃത്തിവരേണം“ (ഏശയ്യ 53:12) എങ്ങിനെയുണ്ട്? ഈ അത്താഴം കഴിഞ്ഞ് ഗദ്സമെന്‍ തോട്ടത്തില്‍ വച്ച് യേശുവിനെ പിടികൂടുമ്പോള്‍ യേശുവിന്റെ അനുചരന്മാരുടെ കൈയില്‍ വാളുണ്ടായിരുന്നു. സീസറിനെതിരെ അക്രമം അഴിച്ചു വിടാന്‍ തയ്യാറെടുക്കുന്ന അക്രമിയായിട്ടാണ് യഹൂദര്‍ യേശുവിനെ പീലാത്തോസിന്റെ മുമ്പില്‍ അവതരിപ്പിക്കുന്നത്.

യുദ്ധം ചെയ്യാന്‍ വാളും എടുത്ത് പുറപ്പെട്ട പത്രോസ് ഗത്സമെന്‍ തോട്ടത്തില്‍ വച്ച് ഒരു പടയാളിയെ വെട്ടുന്നു. അവന്റെ ചെവി അറ്റുപോകുന്നു. അത് തൊട്ട് സുഖപ്പെടുത്തി പത്രോസിനെ യേശു ശാസിക്കുന്നു.
22:51 But Jesus said, “Enough of this!” And he touched the man’s ear and healed him.

മത്തായി അതിലും നല്ല വിവരണം കൊടുത്തിട്ടുണ്ട്. വായിക്കുക

മത്തായി 26:52 യേശു അവനോടു: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും.
26:53 എന്റെ പിതാവിനോടു ഇപ്പോൾ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ?
26:54 എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്കു എങ്ങനെ നിവൃത്തിവരും” എന്നു പറഞ്ഞു.
26:55 ആ നാഴികയിൽ യേശു പുരുഷാരത്തോടു: “ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല.

വാള്‍ ഉപയോഗിക്കരുത് , അക്രമം ചെയ്യരുത് എന്ന വ്യക്തമായ സന്ദേശമാണ് യേശൂ പത്രോസിന് കൊടുക്കുന്നത്. അതുകൊണ്ട് തന്നെ വസ്ത്രം വിറ്റ് വാങ്ങാന്‍ പറഞ്ഞ വാള്‍, കൊല ചെയ്യാന്‍ ഉപയോഗിക്കുന്ന വാള്‍ അല്ല എന്നു മനസിലാക്കാം. മാത്രവുമല്ല, അപ്പസ്തോലപ്രവര്‍ത്തനങ്ങളും ലേഖനങ്ങളും വായിച്ചാല്‍ മനസ്സിലാക്കാം, ഇതേ ശിഷ്യന്മാര്‍ പിന്നേടൊരിക്കലും വാള്‍ അക്രമത്തിനായി ഉപയോഗിച്ചിട്ടില്ല.

സത്യം പറഞ്ഞാല്‍ ഈ ബ്ലോഗ് ലോകത്തിലും യേശുവിനെ അക്രമം നടത്താന്‍ ആഹ്വാനം ചെയ്യുന്നവനായി ചിത്രീകരിക്കുന്നതു കാണുമ്പോള്‍ യേശുവില്‍ വിശ്വസിക്കുന്നവരേ, നിങ്ങള്‍ ആഹ്ലാദിക്കുവിന്‍ ...കാരണം അവന്‍ അക്രമികളുടെ കൂട്ടത്തില്‍ എണ്ണപ്പെടും എന്ന ഏശയ്യ പ്രവാചകന്റെ പ്രവചനം ഇപ്പോഴും ശരിയായി തന്നെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

2 അഭിപ്രായ(ങ്ങള്‍):

sajan jcb പറഞ്ഞു...

“അവന്‍ അവരോടു: എന്നാല്‍ ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാള്‍ കൊള്ളട്ടെ.” ലൂക്കോസ് 22:36

“വാള്‍ എടുത്തവന്‍ വാളാല്‍“ എന്ന ശക്തമായ താക്കീത് കൊടുത്ത, “നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍ “ എന്ന ഉദ്ഘോഷിച്ച, “ശത്രുക്കളെ സ്നേഹിക്കുവിന്‍ “ എന്ന് പ്രഘോഷിച്ച അതേ വ്യക്തി തന്നെയാണോ വസ്ത്രം പോലും വിറ്റ് വാള്‍ വാങ്ങിക്കാന്‍ പറഞ്ഞത്.

KK Alikoya പറഞ്ഞു...

ആകാശത്തിരുന്ന് യുദ്ധം നടത്താനും കൊല്ലാനും കൊള്ളിവയ്ക്കാനും യുദ്ധത്തടവുകാരെ അടിമകളാക്കാനും അവരിലെ സ്ത്രീകളെ ഉപയോഗിക്കാനും കൊള്ളമുതലിലെ ഒരു പങ്ക് തനിക്ക് നല്‍കാനും ആവശ്യപ്പെട്ട അതേ ആള്‍ വേശം മാറി ഭൂമിയില്‍ വന്നിട്ട് സമാധാനം പ്രസംഗിച്ചാല്‍ എങ്ങനെയിരിക്കും?
ഇതിന്റെ ന്യായീകരണം ഇവിടെ കാണാം.
1
2