2011, ജനുവരി 15, ശനിയാഴ്ച

യേശു ദൈവമാണെന്ന് സ്വയം അവകാശപ്പെട്ടിട്ടുണ്ടോ? -3

ഒന്നാം ഭാഗം , രണ്ടാം ഭാഗം . മറ്റൊരു സമീപനം ഇവിടെ ചേര്‍ക്കുന്നു.

യേശു പറഞ്ഞ ഒരു ഉപമയില്‍ നിന്ന് തുടങ്ങാം.

മത്തായി 21
മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ
33. മറ്റൊരു ഉപമ കേട്ടുകൊള്ളുക. ഒരു വീട്ടുടമസ്ഥൻ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതിനുചുറ്റും വേലികെട്ടി. അതിൽ ഒരു മുന്തിരിച്ചക്കു സ്ഥാപിക്കുകയും ഗോപുരം നിർമിക്കുകയും ചെയ്തു. അനന്തരം അതു കൃഷിക്കാരെ ഏൽപിച്ചിട്ട് അവൻ പോയി.34. വിളവെടുപ്പുകാലം വന്നപ്പോൾ അവൻ പഴങ്ങൾ ശേഖരിക്കാൻ ഭൃത്യൻമാരെ കൃഷിക്കാരുടെ അടുത്തേക്കയച്ചു.35. എന്നാൽ, കൃഷിക്കാർ ഭൃത്യൻമാരിൽ ഒരുവനെ പിടിച്ച് അടിക്കുകയും മറ്റൊരുവനെ കൊല്ലുകയും വേറൊരുവനെ കല്ലെറിയുകയും ചെയ്തു.36. വീണ്ടും അവൻ ആദ്യത്തേതിൽ കൂടുതൽ ഭൃത്യൻമാരെ അയച്ചു. അവരോടും കൃഷിക്കാർ അപ്രകാരംതന്നെപ്രവർത്തിച്ചു.37. പിന്നീട് അവൻ , എന്റെ പുത്രനെ അവർ ബഹുമാനിക്കും എന്നുപറഞ്ഞ് സ്വപുത്രനെത്തന്നെ അവരുടെ അടുക്കലേക്കയച്ചു.38. അവനെക്കണ്ടപ്പോൾ കൃഷിക്കാർ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; വരുവിൻ നമുക്കിവനെ കൊന്ന് അവകാശം കരസ്ഥമാക്കാം.39. അവർ അവനെ പിടിച്ച് മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞുകൊന്നുകളഞ്ഞു.40. അങ്ങനെയെങ്കിൽ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ വരുമ്പോൾ അവൻ ആ കൃഷിക്കാരോട് എന്തുചെയ്യും?41. അവർ പറഞ്ഞു: അവൻ ആദുഷ്ടരെ നിഷ്ഠുരമായി നശിപ്പിക്കുകയും യഥാകാലം ഫലംകൊടുക്കുന്ന മറ്റു കൃഷിക്കാരെ മുന്തിരിത്തോട്ടം ഏൽപിക്കുകയും ചെയ്യും.42. യേശു അവരോടുചോദിച്ചു: പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞകല്ലു തന്നെ മൂലക്കല്ലായിത്തീർന്നു. ഇതു കർത്താവിന്റെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്ടികൾക്ക് ഇത് അദ്ഭുതകരമായിരിക്കുന്നു എന്നു വിശുദ്ധലിഖിതത്തിൽ നിങ്ങൾ വായിച്ചിട്ടില്ലേ?43. അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു, ദൈവരാജ്യം നിങ്ങളിൽ നിന്ന് എടുത്തു ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്കു നൽകപ്പെടും.44. ഈ കല്ലിൽ വീഴുന്നവൻ തകർന്നുപോകും. ഇത് ആരുടെമേൽ വീഴുന്നുവോ, അവനെ അതു ധൂളിയാക്കും.45. പ്രധാന പുരോഹിതന്മാരും ഫരിസേയരും അവന്റെ ഉപമകൾ കേട്ടപ്പോൾ, അവൻ തങ്ങളെപ്പറ്റിയാണു സംസാരിക്കുന്നതെന്നു മനസ്സിലാക്കി. 46. അവർ അവനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തെ ഭയപ്പെട്ടു. കാരണം, ജനങ്ങൾ അവനെ പ്രവാചകനായി പരിഗണിച്ചിരുന്നു.

ഒരു ഉപമ പറഞ്ഞപ്പോള്‍ അത് കൊള്ളേണ്ടവര്‍ക്ക് കൊണ്ടു. ഇവിടെ ഉടമസ്ഥന്‍ പല ദൂതന്മാരെ അയയ്ക്കുന്നു. അവസാനം അവന്‍ പുത്രനെ തന്നെ ദൂതനായി അയയ്ക്കുന്നു.

ഉപമയല്ലാതെ നേരെ പറഞ്ഞ വാക്കുകള്‍ ഇതാ...

ദൈവം നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങളെന്നെ സ്നേഹിക്കുമായിരുന്നു. ഞാന്‍ ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു. ഞാന്‍ സ്വയമായി വന്നതല്ല, അവന്‍ എന്നെ അയച്ചതാകുന്നു. (യോഹ: 8:40-42)

താനൊരു ദൂതന്‍ മാത്രമല്ല, പുത്രന്‍ കൂടിയാകുന്നു എന്ന് യേശു മുമ്പ്‌ പറഞ്ഞ ഉപമയില്‍ വ്യക്തമായി പറയുന്നുണ്ട്. പുത്രനെന്നാല്‍ താന്‍ ദൈവം തന്നെ എന്നും ബൈബിളില്‍ കാണാം.

യോഹന്നാന്‍
10:30 ഞാനും പിതാവും ഒന്നാകുന്നു.”
10:31 യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു.
10:32 യേശു അവരോടു: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു.
10:33 യെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.

യേശുവിന്റെ കാലത്തുള്ള ചിലര്‍ക്കെങ്കിലും ,ശത്രുക്കള്‍ക്കെങ്കിലും, യേശു പറഞ്ഞതിന്റെ ധ്വനി എന്താണെന്ന് ശരിക്കും മനസിലായിരുന്നു. സ്വയം ദൈവമാക്കുന്നു എന്ന കുറ്റമാണ് അവര്‍ തന്നെ കണ്ടെത്തിയത്. (എന്നിട്ടും ഇപ്പോള്‍ ചിലര്‍ ചോദിക്കുന്നു, യേശു ദൈവമാണോ എന്ന് സ്വയം പറഞ്ഞിട്ടുണ്ടോ എന്ന് ?)

ശരിയാണ്, പുത്രനായ ദൈവം ത്രിത്വത്തിലെ മറ്റൊരു വ്യക്തിത്വമായ പിതാവിന്റെ ഇഷ്ടം അറിയുന്നു അനുസരിക്കുന്നു. സ്ത്രീയില്‍ നിന്ന് പിറന്ന മനുഷ്യനായ യേശു , മറ്റു മനുഷ്യര്‍ക്ക്‌ നല്ല ഒരു മാതൃക കാണിക്കുന്നു. പുത്രനായ ദൈവം മനുഷ്യ രൂപം സ്വീകരിച്ചു എന്നേയുള്ളൂ. അതുകൊണ്ടാണ് അബ്രാഹത്തിനും ദാവീദിനും മുമ്പേ താന്‍ ഉണ്ടെന്ന് യേശു അടിവരയിടുന്നത് (യോഹന്നാന്‍ 8:58)


"സന്തുലിതമായ ഒരു ബൈബിള്‍ വായനയില്‍ യേശുവാണ് ദൈവമെന്നോ മറ്റുപ്രവാചകന്‍മാരില്‍നിന്ന് വ്യത്യസ്ഥമായി എന്തെങ്കിലും ദിവ്യത്വമുണ്ടെന്നോ കാണാന്‍ കഴിയില്ല. " എന്ന അഭിപ്രായമുള്ളവരോട് ബൈബിള്‍ സന്തുലിതമായി വായിക്കുവാന്‍ താത്പര്യപെടുന്നു എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഈ ബ്ലോഗ്‌ എഴുതിയത്. മറ്റു പല ഗ്രന്ഥങ്ങളുടെയും വെളിച്ചത്തില്‍ ബൈബിള്‍ വായിച്ചാല്‍ അത് സന്തുലിതമായ ബൈബിള്‍ വായന ആവുകയില്ല എന്ന് ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

2 അഭിപ്രായ(ങ്ങള്‍):

sajan jcb പറഞ്ഞു...

10:33 യെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.

യേശുവിന്റെ കാലത്തുള്ള ചിലര്‍ക്കെങ്കിലും ,ശത്രുക്കള്‍ക്കെങ്കിലും, യേശു പറഞ്ഞതിന്റെ ധ്വനി എന്താണെന്ന് ശരിക്കും മനസിലായിരുന്നു. സ്വയം ദൈവമാക്കുന്നു എന്ന കുറ്റമാണ് അവര്‍ തന്നെ കണ്ടെത്തിയത്. (എന്നിട്ടും ഇപ്പോള്‍ ചിലര്‍ ചോദിക്കുന്നു, യേശു ദൈവമാണോ എന്ന് സ്വയം പറഞ്ഞിട്ടുണ്ടോ എന്ന് ?)

sajan jcb പറഞ്ഞു...

സുഹൈറലിയുടെ ബ്ലോഗിലും കമന്റ് മോഡറേഷന്‍. അതുകൊണ്ട് ആ കമന്റ് ഇവിടെ കൊടുക്കുന്നു.


ചിലരുടെ ശ്രദ്ധയില്‍ പെടാത്ത മറ്റു ചില വാക്യങ്ങള്‍ കൂടി ബൈബിളില്‍ ഉണ്ട്.
ചില മുന്‍ ബ്ലോഗുകള്‍ ഇവിടെ ചേര്‍ക്കുന്നു.

യേശു
ദൈവമാണെന്ന് സ്വയം അവകാശപ്പെട്ടിട്ടുണ്ടോ?

യേശു
ദൈവമാണെന്ന് സ്വയം അവകാശപ്പെട്ടിട്ടുണ്ടോ?-2


ഈ ബ്ലോഗ്‌ കണ്ടതിനു ശേഷം എഴുതിയ ബ്ലോഗ്‌

യേശു ദൈവമാണെന്ന്
സ്വയം അവകാശപ്പെട്ടിട്ടുണ്ടോ? -3



< \ > ഇതെല്ലാം വിശ്വസിക്കുന്ന ഒരു മുസ്ലിമും എന്തുകൊണ്ട് യേശു ദൈവമെന്ന്
കരുതുന്നില്ലെന്ന് താങ്കള്‍ മറിച്ചും ചിന്തിക്കുക. < / >

സുഹൈറലി, ഉത്തരം വളരെ ലളിതം. യേശു ദൈവം അല്ലെന്നു ഖുര്‍ആനില്‍ വ്യക്തമായി
എഴുതിയിട്ടുണ്ട്. അതിനു വിപരീതമായി ബൈബിളില്‍ എന്ത് കണ്ടാലും അത്
ശരിയല്ലെന്നു നിങ്ങള്‍ വിശ്വസിക്കുന്നു. അതും ബൈബിള്‍ തിരുത്തി
എഴുതപ്പെട്ടതാണെന്ന സൂചന ഖുര്‍ആനില്‍ തന്നെ ഉള്ളത് കൊണ്ട്.

< \ >"സന്തുലിതമായ ഒരു ബൈബിള്‍ വായനയില്‍ യേശുവാണ് ദൈവമെന്നോ
മറ്റുപ്രവാചകന്‍മാരില്‍നിന്ന് വ്യത്യസ്ഥമായി എന്തെങ്കിലും
ദിവ്യത്വമുണ്ടെന്നോ കാണാന്‍ കഴിയില്ല. " < / >
ലത്തീഫ്,
മറ്റു പല ഗ്രന്ഥങ്ങളുടെയും വെളിച്ചത്തില്‍ ബൈബിള്‍ വായിച്ചാല്‍ അത്
സന്തുലിതമായ ബൈബിള്‍ വായന ആവുകയില്ല എന്ന് താങ്കളെ ഓര്‍മിപ്പിക്കാന്‍
ആഗ്രഹിക്കുന്നു.